University News
വിദൂര വിദ്യാഭ്യാസം - ഒന്ന്, രണ്ട് വർഷ (2011 മുതൽ 2019 വരെ അഡ്മിഷൻ ) ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ജൂൺ 2026 ) പരീക്ഷകൾക്ക് 2026 ജൂലൈ മൂന്നു മുതൽ ജൂലൈ 18 വരെ പിഴയില്ലാതെയും ജൂലൈ 21 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാം. മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർ മൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ പുനഃക്രമീകരിച്ചു
സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി ജി (റഗുലർ/സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷകൾ മുഹറം പൊതുഅവധി പ്രമാണിച്ച് 03.07.2026 തിയതിയിലേക്ക് പുനഃ ക്രമീകരിച്ചു.
സർവകലാശാല മാനേജ്മെന്‍റ് സ്റ്റഡീസ് പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷയിലെ ജൂൺ 29ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എംബിഎംബിഎ പ്രൊഡക്ഷൻ ആൻഡ് ഓപ്പറേഷൻസ്, എംബിഎംബിഎ റിസർച്ച് മെത്തഡോളജി എന്നീ കോഴ്സ്കളുടെ പരീക്ഷകൾ അന്നേ ദിവസം യുജിസി നെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ജൂലായ് ഒന്നിലേക്ക് മാറ്റി.
ഒന്നാം സെമസ്റ്റർ ബിരുദ അസൈൻമെന്‍റ് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (എഫ്‌വൈയുജിപി പാറ്റേൺ – 2025 പ്രവേശനം - റഗുലർ, 2024 പ്രവേശനം സപ്ലിമെന്‍ററി) ഒന്നാം സെമസ്റ്റർ നവംബർ 2025 പരീക്ഷകളുടെ അസൈൻമെന്‍റ് സമർപ്പിക്കുന്നതിനുള്ള സമയക്രമമനുസരിച്ച് 26-06-2026 ന് അസൈൻമെന്‍റുകൾ സമർപ്പിക്കേണ്ടിയിരുന്ന വിദ്യാർഥികൾ അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ 01/07/2026 ന് സമർപ്പിക്കേണ്ടതാണ്. മറ്റ് തീയതികളിൽ മാറ്റമില്ല.
യുജി, പിജി പ്രവേശനപ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
2026-27 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെയും സെന്‍ററുകളിലെയും വിവിധ യുജി, പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ജൂൺ 20, 21 തിയതികളിലായി നടന്ന പ്രവേശന പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സർവകലാശാല www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കായി 0497-2766388, 7356948230 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
എംഎസ്സി ഫിസിക്സ് പ്രവേശനം
കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിനു അപേക്ഷിക്കാനുള്ള അവസാന തിയതി 30ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ (ജോയിന്റ് എം എസ് സി പ്രോഗ്രാം എന്ന ലിങ്ക് സന്ദർശിക്കുക).വിശദ വിവരങ്ങൾക്കു 9447649820, 04972806401 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇന്‍റർവ്യൂ 29ന്
കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം കാന്പസിൽ പ്രൊഫഷണൽ ഗ്രേഡ് അസിസ്റ്റന്‍റ് II(ലൈബ്രറി) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ള ഇന്‍റർവ്യൂ മുൻ നിശ്ചയിച്ചിട്ടുള്ള തീയതിയായ 26 അവധി ദിനമായി പ്രഖ്യാപിച്ചതിനാൽ 29 ന് രാവിലെ 11ലേക്ക് മാറ്റി. ഫോൺ: 8921288025.
എഫ്‌വൈയുജിപി, എഫ്വൈഐഎംപിപ്രോഗ്രാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ ബിരുദ (എഫ്‌വൈയുജിപി, എഫ്‌വൈഐഎംപി) പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്‍റ് admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ അപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കണം. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ 26.06.2026 നുള്ളിൽ അഡ്മിഷന് ഫീസ് ഓണ്‍ലൈനായി (SBePay വഴി മാത്രം ) നിർബന്ധമായും അടയ്ക്കണം(അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതില്ല).കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പഠിച്ചവരും കണ്ണൂർ സർവകലാശാലയുടെ തന്നെ മറ്റ് പ്രോഗ്രാമുകൾ പൂർത്തിയാക്കി വരുന്നവരുമൊഴികെയുള്ളവർ പ്രവേശനം അവസാനിക്കുന്ന തിയതിക്കു മുമ്പായി (11-09-2026) മെട്രിക്കുലേഷൻ ഫീസും(215 രൂപ) റെകോഗ്നിഷൻ ഫീസും(215 രൂപ) നിർബന്ധമായും അടയ്ക്കണം SBePay വഴി അല്ലാതെ മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ഫീസ് അടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1035 രൂപയും എസ്‌സി, എസ്ടി വിഭാഗത്തിന് 960 രൂപയുമാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണില് ക്ലിക്ക് ചെയ്താണ് അഡ്മിഷൻ ഫീസടയ്ക്കേണ്ടത്. ബാധകമായവർക്ക് മട്രിക്കുലേഷൻ ഫീ, റെകോഗ്നിഷൻ ഫീ അടയ്ക്കുന്നതിനുള്ള ലിങ്കും പ്രൊഫൈലിൽ കാണാം. വിദ്യാർഥികൾ, അഡ്മിഷന് ഫീസ് വിവരങ്ങള്‍ പ്രൊഫൈലില് വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കില്ല. അലോട്ട്മെന്‍റ് ലഭിച്ചവർ തങ്ങൾക്കു ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടയക്കണം. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 26.06.2026 തീയതിക്കുള്ളിൽ നീക്കം ചെയ്യമം. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്ഷനുകൾ ഒരു കാരണവശാലും പിന്നീട് പുനഃസ്ഥാപിച്ചു കൊടുക്കില്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
രണ്ടാം അലോട്ട്മെന്‍റ് 27ന്
ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടാമത്തെ അലോട്ട്മെന്‍റ് 27ന് നടക്കും. ഒന്ന്, രണ്ട്, അലോട്ട്മെന്റുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർഥികൾ രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം മാത്രം അതത് കോളജുകളിലോ പഠന വകുപ്പുകളിലോ അഡ്മിഷന് ഹാജരാകണം.(അഡ്മിഷൻ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്). അഡ്മിഷൻ ലഭിച്ചവർക്ക് കോളജുകളിൽ, പഠനവകുപ്പുകളിൽ ഹാജരാകുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ രണ്ടാം അലോട്ട്മെന്‍റിന് ശേഷം മാത്രം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, രജിസ്ട്രേഷൻ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്,യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്, ജനനതീയതി തെളിയിക്കുന്നസർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്സ് ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, അസൽ കമ്യൂണിറ്റി, കാസ്റ്റ് സർട്ടിഫിക്കറ്റ് (എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക്), കമ്യൂണിറ്റി, ജാതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യസ രേഖ (ഒഇസി വിഭാഗങ്ങൾക്ക് ), ഇഡബ്ല്യുഎസ്വിഭാഗത്തിലാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് ), അസൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി വിഭാഗങ്ങൾക്ക്), ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റ്, എച്ച്എസ്ഇ, വിഎച്ച്എസിഇ, ടിഎച്ച്എസ്ഇ, സിബിഎസ്ഇ, സിഐഎസ്‌സിഇ, എൻഐഒഎസ്, കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ റക്കഗ്നിഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്, നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ,അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്. ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് കോളജിൽ/പഠനവകുപ്പുകളിൽ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്ക്ക് admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്ശിക്കുക.ഹെൽപ്പ് ലൈൻ നമ്പറുകൾ : 04972766388, 7356948230 e-mail id: [email protected]
University News
അഫ്സൽ ഉൽ ഉലമ പ്രിലിമിനറി മേഴ്സി ചാൻസ് പാർട്ട് രണ്ട് ഇംഗ്ലീഷ് (വിദൂര വിദ്യാഭ്യാസം) (2010 അഡ്മിഷൻ വരെ) ഏപ്രിൽ 2025 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് . പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 2026 ജൂലൈ ആറു വരെ സ്വീകരിക്കുന്നതാണ്. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
ടൈം ടേബിൾ
കണ്ണൂർ സർവകലാശാലയുടെ നാല്, അഞ്ച് സെമസ്റ്റർ ബി ടെക് മേഴ്സി ചാൻസ് (2000-2014 അഡ്മിഷൻ ) Iപരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് അഞ്ച് വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാം - പ്രവേശനപരീക്ഷ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പഠനവകുപ്പായ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ അഞ്ച് വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമായ FYIMP PHYSICAL EDUCATION AND SPORTS ലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കായുള്ള പ്രവേശനപരീക്ഷ, 27, 28 തിയതികളിലായി സർവകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ നടക്കും. അപേക്ഷ നൽകിയ വിദ്യാർഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാവണം.
കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാല;പിജി പ്രോഗ്രാം 30 വരെ അപേക്ഷിക്കാം
കണ്ണൂർ, മഹാത്മാഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എംഎസ്‌സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി), എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 30ന് വൈകുന്നേരം അഞ്ചുവരെ നീട്ടിയിരിക്കുന്നു. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സംശയനിവാരണത്തിനായി 0497-2766388, 0497-2715227, 7356948230 എന്ന ഫോൺ നമ്പറിലൂടെയോ [email protected] എന്ന ഇ-മെയിൽ മുഖാന്തരമോ ബന്ധപ്പെടാം.
ലാബ് അസിസ്റ്റന്‍റ് നിയമനം
കണ്ണൂർ: കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്‍റ് നിയമനത്തിനായി വാക് ഇൻ ഇന്‍റർവ്യൂ നടത്തുന്നു. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.18-40 നും ഇടയിൽ പ്രായമുള്ള യോഗ്യ രായ ഉദ്യോഗാർഥികൾ സാക്ഷ്യപത്രങ്ങളുടെ അസലും പകർപ്പും സഹിതം പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ 29 നു ഉച്ചയ്ക്ക് 2.30 ന് ഹാജരാകണം. ഫോൺ: 9447649820, 04972806401 .
മികച്ച മാഗസിനുകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മികച്ച മാഗസിനുകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കോളജ് മാഗസിനുകൾക്കുള്ള 2024-25 അധ്യയനവർഷത്തിലെ പാമ്പൻ മാധവൻ എവർ റോളിംഗ് അവാർഡുകൾ പ്രഖ്യാപിച്ചു. പയ്യന്നൂർ കോളജിലെ 'ജീർണം' എന്നു പേരിട്ടിരിക്കുന്ന മാഗസിനാണ് ഈ വർഷത്തെ മികച്ച മാഗസീനായി തെരഞ്ഞെടുക്കപ്പെട്ടത്. എസ്എൻ കോളജ് കണ്ണൂർ പ്രസിദ്ധീകരിച്ച 'ഗുലാമി' രണ്ടാം സ്ഥാനവും ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തലശേരി പ്രസിദ്ധീകരിച്ച 'ആൻതൈ പാർവൈ, സൈനബ് മെമ്മോറിയൽ ബിഎഡ് സെന്‍റർ, ചെർക്കള പ്രസിദ്ധീകരിച്ച 'ഗൗജി' മൂന്നും സ്ഥാനങ്ങളും നേടി.
വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും, കോളജ് മാഗസിനുകളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പാമ്പൻ മാധവൻ പുരസ്കാര ങ്ങൾ നല്കി വരുന്നത്. ജൂൺ 26 ഉച്ചയ്ക്ക് 1.30 ന് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ.കെ. സാജു പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കണ്ണൂർ സർവകലാശാല യുജി, പിജി പ്രവേശന പരീക്ഷഫലം പ്രഖ്യാപിച്ചു
കണ്ണൂർ സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ 2026-27 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ൽ ലഭ്യമാണ്. ജൂൺ 20, 21 തീയതികളിലാണ് പ്രവേശന പരീക്ഷനടന്നത്. കൂടുതൽ വിവരങ്ങൾക്ക് 0497-2766388, 7356948230 എന്നീ ഫോൺ നമ്പറുകളിലോ, [email protected] എന്ന E-mail ലോ ബന്ധപ്പെടുക.
University News
പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) ബിരുദം (നവംബർ 2025), ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) ബിരുദം (നവംബർ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ അസൈൻമെന്‍റ് സമർപ്പണം; പുതുക്കിയ സമയക്രമം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (FYUGP പാറ്റേൺ – 2025 പ്രവേശനം - റെഗുലർ, 2024 പ്രവേശനം സപ്ലിമെന്‍ററി) ഒന്നാം സെമസ്റ്റർ നവംബർ 2025 പരീക്ഷകളുടെ ഭാഗമായുള്ള നിരന്തര സമഗ്ര മൂല്യനിർണയത്തിനുള്ള (CCA) അസൈൻമെന്‍റ് സമർപ്പിക്കേണ്ട പുതുക്കിയ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. വിദ്യാർഥികൾ പുതുക്കിയ സമയക്രമം അനുസരിച്ചു അസൈൻമെന്‍റ് സമർപ്പിക്കേണ്ടതാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ
ഡിഗ്രി സപ്ലിമെന്‍ററി വിദ്യാർഥികളുടെ അസൈൻമെന്‍റ് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ-2020 മുതൽ 2023 വരെ പ്രവേശനം), നവംബർ 2025 സെഷൻ, ഇന്‍റേണൽ ഇവാല്വേഷൻ അസൈൻമെന്‍റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് പൂരിപ്പിച്ച് അസൈൻമെന്റി നൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്‍റുകൾ സർവകലാശാലയിൽ തപാലിൽ ലഭിക്കേണ്ടുന്ന അവസാന തീയതി ജൂലൈ ആറ്. അസൈൻമെന്‍റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽജൂലൈ ആറിന് വൈകുന്നേരം 4.30 ന് മുന്പായി സമർപ്പിക്കേണ്ടതാണ്. മറ്റു ദിവസങ്ങളിൽ അസൈൻമെന്‍റ് നേരിട്ട് സ്വീകരിക്കുന്നതല്ല.
പ്രഫഷണൽ ഗ്രേഡ് അസിസ്റ്റന്‍റ് II (ലൈബ്രറി) -താത്കാലിക നിയമനം
കണ്ണൂർ: യൂണിവേഴ്സിറ്റി നീലേശ്വരം കാമ്പസിൽ പ്രഫഷണൽ ഗ്രേഡ് അസിസ്റ്റന്‍റ് II (ലൈബ്രറി) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. MLi.Sc. അല്ലെങ്കിൽ B.Li.Sc അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18-40 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും ), താത്പര്യമുള്ള ഉദ്യോഗാർഥികൾ 26 ന് രാവിലെ 11 നു നീലേശ്വരം കാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കേണ്ടതാണ്.
University News
ജൂൺ അഞ്ച്, എട്ട് തീയതികളിൽ നടത്താനിരുന്ന രണ്ട്, നാല് സെമസ്റ്റർ ബിഎസ്‌സി സൈക്കോളജി (സപ്ലിമെന്‍ററി ) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ 23ന് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് അങ്ങാടിക്കടവ്, വിരാസ് കോളജ്, വിളയാങ്കോട് എന്നിവിടങ്ങളിൽ നടക്കും
പരീക്ഷകൾ പുന ക്രമീകരിച്ചു
യുജിസി നെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, എൽഎൽഎം, ഹിസ്റ്ററി, ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി, എംസിഎ, കംപ്യൂട്ടർ സയൻസ്, എംസിജെ, ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ് എന്നീ പ്രോഗ്രാമുകളുടെ അന്നേ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ടായിരുന്ന രണ്ടാം സെമസ്റ്റർ പിജി ( സിബിസിഎസ്എസ്- റെഗുലർ/സപ്ലിമെന്‍ററി), മേയ് 2026 പരീക്ഷകൾ 2026 ജൂലായ് 01, 03 തീയതികളിലേക്ക് പുനഃ ക്രമീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ അതാതു പഠന വകുപ്പുകളിൽ നിന്ന് ലഭ്യമാണ്.
ടെക്നിക്കൽ അസിസ്റ്റന്‍റ് അഭിമുഖവും പ്രായോഗിക പരീക്ഷയും 23ലേക്ക് മാറ്റി
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്‍റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജൂൺ 22ന് നടത്താനിരുന്ന അഭിമുഖവും പ്രായോഗിക പരീക്ഷയും 23 ലേക്ക് മാറ്റി വച്ചു. യുജിസി നെറ്റ് പരീക്ഷകൾ നടക്കുന്നതിനാൽ ആണ് ഈ പുനക്രമികരണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 23 ന് രാവിലെ 10 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തുന്ന അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കേണ്ടതാണ്. ഫോൺ: 0497-2784535. എന്ന നമ്പറിൽ ബന്ധപെടാം
എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) പ്രവേശനം
കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിനു അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 22 വൈകുനേരം അഞ്ച്. കൂടുതൽ വിവരങ്ങൾക്കു 9447649820, 04972806401 എന്ന നമ്പറിലോ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ (ജോയിന്റ് എംഎസ് സി പ്രോഗ്രാം എന്ന ലിങ്ക് സന്ദർശിക്കുക).
കണ്ണൂർ സർവകലാശാലയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം
കണ്ണൂർ: സർവകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് ഫിസക്കൽ എഡ്യുക്കേഷനും നാഷണൽ മെഡിസിനൽ പ്ലാന്‍റ് ബോർഡും, കേന്ദ്ര ആയുഷ് മന്ത്രാലയവും സംയുക്തമായി ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നു. മങ്ങാട്ടുപറമ്പ കാമ്പസിൽ രാവിലെ 8.30ന് വൈസ് ചാൻസലർ ഡോ.കെ.കെ.സാജു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഹരിത കർമ സേനാംഗങ്ങൾക്ക് യോഗയിൽ പരിശീലനം നൽകുകയാണ് ഈ വർഷത്തെ ദിനാചരണത്തിലൂടെ സർവകലാശാല കായിക വിഭാഗം ലക്ഷ്യമിടുന്നത്. ഇതിനായി ‘യോഗ 365’ എന്ന പരിശീലന പരിപാടിക്കും സർവകലാശാല കായിക വിഭാഗം രൂപം നൽകിയിട്ടുണ്ട്. “യോഗ ഫോർ ഹെൽത്തി ഏജിംഗ്” എന്നതാണ് ഈ വർഷത്തെ ദിനാചരണ മുദ്രാവാക്യം
University News
കണ്ണൂർ സർവകലാശാല ഗണിതശാസ്ത്ര പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎസ്‌എസി മാത്തമാറ്റിക്സ് (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയും, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് 2026 ജൂൺ 29 ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
അസി. പ്രഫസർ നിയമനം
നീലേശ്വരം എംബിഎ സെന്‍റർ, മാങ്ങാട്ട് പറന്പ് മാനേജ്മെന്‍റ് സ്റ്റഡീസ്, പാലയാട് ഐടിഇസി, മഞ്ചേശ്വരം സെന്‍റർ ഫോർ ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിലേക്ക് ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസർമാരെ നിയമിക്കുന്നു. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീതി ജൂൺ 25. അപേക്ഷ ഫീസ് 1,500 രൂപയാണ് (എസ്‌സി. എസ്ടി, പിഡബ്ല്യുബിആർ വിഭാഗക്കാർക്ക് 750 രൂപ) ഓണ്‍ലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
University News
പത്താം സെമെസ്റ്റർ ബിഎഎൽഎൽബി. (റഗുലർ / സപ്ലിമെന്‍ററി മേയ് 2026 ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ ജൂൺ 29 വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
പുതുക്കിയ ടൈം ടേബിൾ
കണ്ണൂർ സർവകലാശാലയുടെ കംബൈൻഡ് ഒന്ന്, രണ്ട് , മൂന്ന് സെമസ്റ്റർ ബി ടെക് (2000 -2014 അഡ്മിഷൻ ) മേഴ്‌സി ചാൻസ് പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
പുനഃപ്രവേശനം അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവലാശാലയോട് അഫിലിയേറ്റ് ചെയ്ത ബിഎഡ് കോളജുകൾ , സെന്റുകൾ എന്നിവിടങ്ങളിലെ 2026-27 അക്കാദമിക വർഷത്തെ, ബിഎഡ് പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനവും, ഡിപ്പാർട്ടുമെന്റുകളിലെ ഇന്റഗ്രേറ്റഡ് എംകോമിന്റെ ഏഴാം സെമസ്റ്ററിലേക്കും മൂന്നുവർഷ എൽഎൽബി പ്രോഗ്രാമിന്‍റെ മൂന്ന്, അഞ്ച്, സെമസ്റ്ററുകളിലേക്കും ബിഎ എൽഎൽബി പ്രോഗ്രാമിന്‍റെ മൂന്ന്, അഞ്ച്, ഏഴ്, ഒന്പത് സെമസ്റ്ററുകളിലേക്കും പുനപ്രവേശനത്തിനായി വിദ്യാർഥികൾക്ക് 2026 ജൂൺ 19 വൈകുന്നേരം അഞ്ചു വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. (www.kannuruniversity.ac.in- certificate portal).വിദ്യാർഥികൾ പുനഃപ്രവേശന അപേക്ഷ സമർപ്പിച്ച വിവരം തൊട്ടടുത്ത ദിവസം തന്നെ അതാതു കോളജുകളെ അറിയിക്കണം.
ഹാൾ ടിക്കറ്റ്
സർവകലാശാല പഠന വകുപ്പുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി (എഫ്‌വൈഐഎംപി) റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് മേയ് 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ കെ-റീപ്പ് ലോഗിനിലും, കെ-റീപ്പ് മൊബൈൽ ആപ്പിലും ലഭ്യമാണ്.
സോഫ്റ്റ് സ്കിൽ ട്രെയിനിംഗ് ആൻഡ് മോക് ഇന്റർവ്യു സൗജന്യ പരിശീലനം
കണ്ണൂർ സർവകലാശാലയും അസാപ് കേരളയും സംയുക്തമായി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പിഎം ഉഷ സ്കീമിൽ ഉൾപ്പടുത്തി 30 മണിക്കൂർ ദൈർഘ്യമുള്ള സോഫ്റ്റ് സ്കിൽ ട്രെയിനിംഗ് ആൻഡ് മോക് ഇന്റർവ്യു സൗജന്യ പരിശീലനം നൽകുന്നു. താവക്കര കാന്പസിൽ 22 മുതൽ പരിശീലനം ആരംഭിക്കും.18 നും 35നും മധ്യേ പ്രായമുള്ള ഡിഗ്രി യോഗ്യതയുള്ളവർക്കും ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. https://forms.gle/izte5sSeLsWAa4Zr9 എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. സീറ്റുകൾ പരിമിതമാണ്. അപേക്ഷകൾ 19 വരെ സ്വീകരിക്കും. ഫോൺ: 0497 2715243, 7907828369.
ആന്ത്രോപ്പോളജി പഞ്ചവത്സര കോഴ്സ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാൾ കാന്പസിലെ നരവംശശാസ്ത്ര വകുപ്പിൽ ആന്ത്രപ്പോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് ജൂൺ 22 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബിഎ ആന്ത്രോപ്പോളജിക്കൽ സയൻസസ് ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബി എ ഓണേഴ്സ് ബിരുദവും അല്ലെങ്കിൽ ബി എ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് ആന്ത്രോപ്പോളജിക്കൽ സയൻസ് പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും. എത്നോഗ്രാഫിക് ഫീൽഡ് വർക്ക്, മീഡിയ ആന്ത്രോപ്പോളജി, എത്നോഗ്രാഫിക് ഫിലിം നിർമാണ പരിശീലനം, ഓഡിയോ വിഷ്വൽ ആന്ത്രോപ്പോളജി, ഡാറ്റാ അനാലിസിസ്, മ്യൂസിയോളജി, ബയോളജിക്കൽ ആന്ത്രോപ്പോളജി, ആർക്കിയോളജിക്കൽ ആന്ത്രോപ്പോളജി, ലിംഗ്വിസ്റ്റിക് ആന്ത്രോപ്പോളോജി, പങ്കാളിത്ത വികസനം, ദുർബല വിഭാഗങ്ങളും സാമൂഹ്യനീതിയും ആന്ത്രോപ്പോളജി ഓഫ് ജൻഡർ, പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡമിയോളജി, മെഡിക്കൽ ആന്ത്രോപ്പോളജി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ വിവിധ സെമസ്റ്ററുകളിലായി പഠന വിഷയങ്ങളാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2766388, 7356948230.
തീയതി നീട്ടി
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് കോ-ഓർഡിനേറ്റർ, അസിസ്റ്റന്‍റ് പ്രഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 17 വരെ നീട്ടി.
ബിഎഡ് ഏകജാലക പ്രവേശനം: തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് ബിഎഡ് കോളജുകളിലേക്കും, ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകളിലേക്കുമുള്ള പ്രവേശന രജിസ്‌ട്രേഷനുള്ള അവസാന ജൂൺ 30 വരെ നീട്ടി.
പ്രോസ്പെക്ടസ്, പുതുക്കിയ പ്രവേശനഷെഡ്യൂൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഹെല്‍പ്പ് ലൈ൯ നമ്പർ : 0497 2766388, 7356948230, ഈമെയിൽ [email protected] വഴിയൊ വെബ്സൈറ്റ് admissions.kannuruniversity.ac.in വഴിയോ ബന്ധപ്പെടാം.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ സുവോളജി വിഷയത്തിൽ ഗവേഷണം നടത്തുന്ന കെ.ടി. മഞ്ജുള പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് ജൂലൈ മൂന്നിന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുൻപ് മുതൽ തലശേരി ഗവ. ബ്രണ്ണൻ കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും
പ്രവേശന പരീക്ഷ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകൾ, സെന്‍ററുകൾ എന്നിവിടങ്ങളിലെ യുജി, പിജി പ്രവേശന പരീക്ഷ ജൂൺ 20,21 തീയതികളിൽ നടക്കും. പ്രവേശന പരീക്ഷ എഴുതുന്നവർക്ക് കണ്ണൂർ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ (admissions.kannuruniversity.ac.in) നിന്നും 17 മുതൽ ഹാൾ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്യാം. പരീക്ഷയക്ക് ഹാജരാകുന്പോൾ ഹാൾ ടിക്കറ്റും സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡും കൊണ്ടു വരേണ്ടതാണ്.
സർവകലാശാല അധ്യാപക ബാങ്കിൽ 625 പേർ രജിസ്റ്റർ ചെയ്തു
കണ്ണൂർ: കണ്ണൂർ സർവകലാശാലയക്കു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് യോഗ്യതയുള്ള അധ്യാപകരെ കണ്ടെത്താൻ കണ്ണൂർ സർവകലാശാല ആരംഭിച്ച നെറ്റ്/പിഎച്ച്ഡി സ്കോളർ രജിസ്ട്രേഷൻ പോർട്ടലിൽ ഇതിനകം 625 പേർ രജിസ്റ്റർ ചെയ്തു. കൊമേഴ്സിലാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ നടന്നത്. കൊമേഴ്സിൽ 119 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസിൽ 76 പേരും ഇംഗ്ലീഷിൽ 71 പേരും മലയാളത്തിൽ 56 പേരും ലൈഫ് സയൻസിൽ 41 പേരും രജിസ്റ്റർ ചെയ്തു.
കണ്ണൂർ സർവകലാശാലയ്ക്കു കീഴിലെ സ്വശ്രയ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യോഗ്യതയുള്ള അധ്യാപകരുടെ കുറവു പരിഹരിക്കുന്നതിനാണ് സർവകലാശാല അധ്യാപക ബാങ്കിന് തുടക്കം കുറിച്ചത്. സർവകലാശാലയക്കു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ നിർദിഷ്ട യോഗ്യതയുള്ളവരായിരിക്കണമെന്ന യുജിസി, ചാൻസലർ, സംസ്ഥാന സർക്കാർ എന്നിവരുടെ നിർദേശാനുസരണമാണ് അധ്യാപക ബാങ്ക് ആരംഭിച്ചത്. അധ്യാപകരെ ആവശ്യമുള്ള സ്വശ്രയ കോളജുകൾക്ക് നെറ്റ്/പിഎച്ച്ഡി സ്കോളർ രജിസ്ട്രേഷൻ പോർട്ടലിൽ നിന്നും വിവരങ്ങൾ ശേഖരിക്കാവുന്നതാണ്. അധ്യാപക ബാങ്കിൽ പേരുകൾ ഉൾപ്പെടുത്തുവാൻ ഇനിയും അഗ്രഹിക്കുന്നവർക്ക് https://hr.kannuruniversity.ac.in/FacultyDataBank/newRegistration.php എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
University News
എട്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്‍ററി), ഏപ്രിൽ 2026 ന്‍റെ, ജൂൺ 16 ന് ക്രമീകരിച്ച പ്രായോഗിക പരീക്ഷ {8B38ICSC-CaseStudy (Data Mining)} ജൂൺ 18 ന്, കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയന്‍സ് കോളജിൽ നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാല സംയുക്ത പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്‌സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി), എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 വരെ നീട്ടി.
വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സംശയ നിവാരണത്തിനായി ഫോൺ 0497-2766388, 7356948230 / ഇ-മെയിൽ [email protected] മുഖാന്തിരം ബന്ധപ്പെടാം.
പഠന വകുപ്പിലെ എംഎഡ് പ്രവേശനം:അപേക്ഷാ തീയതി നീട്ടി
ധർമശാലയിലുള്ള കണ്ണൂർ സർവകലാശാലാ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ 2026-27 അധ്യയന വർഷത്തെ എംഎഡ് പ്രോഗ്രാമിലേക്ക് യോഗ്യരായ വിദ്യാർഥികൾ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30, വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രവേശനം നേടുന്നതിനായി വിദ്യാർഥികൾ സർവകലാശാലയുടെ ഏകജാലക സംവിധാനം (ഓൺലൈൻ) വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയ നിവാരണത്തി നായി 7356948230, 0497-2766388 എന്നീ ഫോൺ നന്പറിൽ ബന്ധപ്പെടാം.
പ്ലസ്ടു സയൻസുകാർക്ക് സർവകലാശാലയിൽ ബിരുദ പഠനാവസരം
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ ഫിസിക്സ്-കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി നടത്തുന്ന അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ് (FYIMP) ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സിൽ വിദ്യാർഥികൾക്കു മൂന്ന് വർഷത്തിനുള്ളിൽ ഫിസിക്സ്/ കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാനും, തുടർന്നു പഠിക്കുന്നവർക്ക് നാലാം വർഷം ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദം കരസ്ഥമാക്കാനും അവസരമുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കുന്നവർക്ക് പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം അഞ്ചു വർഷ ഇന്‍റർഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം (ഫിസിക്സ്/കെമിസ്ട്രി) ലഭിക്കും.
ആഴത്തിലുള്ള ഗവേഷണ സാധ്യതകളും പ്രായോഗിക പഠനവും ദേശീയ/അന്തർദേശീയ സ്ഥാപന ങ്ങളിൽ ജോലി നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. കോഴ്സിന്‍റെ ഭാഗമായുള്ള അടിസ്ഥാ ന ഭാഷാ പഠനം, മൂല്യവർധിത, നൈപുണി അധിഷ്‌ഠിത കോഴ്‌സുകൾ പയ്യന്നൂർ കാമ്പസിലെ മ്യൂസിക്, ജ്യോഗ്രഫി പഠനവകുപ്പുകളും മറ്റു സർവകലാശാല വകുപ്പുകളും ചേർന്ന് ഒരുക്കിയിരിക്കുന്നു. അപേക്ഷിക്കാനുളള അവസാന തീയതി ജൂൺ 22. പ്രവേശനം പ്ലസ്ടു സയൻസ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം (കുറഞ്ഞത് 50 ശതമാനം മാർക്ക്). കൂടുതൽ വിവരങ്ങൾക്കു 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സൗജന്യപ്ലേസ്മെന്‍റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്‍റർ കണ്ണൂരിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ജൂൺ 20 ന് രാവിലെ 10 മുതൽ 12 വരെ സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
PEB PROJECT MANAGER, PEB PROJECT SUPERVISOR, PROJECT MANAGER, CNC OPERATOR, SALES EXECUTIVE, FLOOR MANAGER, BHIMA SAKHI, CASHIER, FRONT OFFICE EXECUTIVE, ACCOUNTANT, INTERIOR DESIGNER, EXECUTIVE ASSISTANT TO CFO, SITE SUPERVISOR, LOGISTICS COORDINATOR, ADMISSION COUNSELLOR, FACULTY – GRAPHIC DESIGNING തുടങ്ങിയ വിവിധ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ള പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, പിജി, ബി ടെക് സിവിൽ, മെക്കാനിക്കൽ, ഡിപ്ലോമ സിവിൽ, മെക്കാനിക്കൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ( ഫ്രഷർ ആൻഡ് എക്സ്പീരിയൻസ്ഡ് ) അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മൂന്ന് സെറ്റ് ബയോഡാറ്റ സഹിതം എത്തിച്ചേരേണ്ടതാണ്.ഫോൺ: 04972703130 .
താത്കാലിക അധ്യാപക നിയമനം അപേക്ഷ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് കോ -ഓർഡിനേറ്റർ, അസിസ്റ്റന്‍റ് പ്രഫസർ തസ്തികകളിലേക്ക് ഇന്നു കൂടി അപേക്ഷിക്കാം.
University News
കണ്ണൂർ: എട്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപൂട്ടർ സയൻസ് വിത്ത് സ്പെഷ ലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീൻ ലേണിംഗ് (റഗുലർ/സപ്ലിമെന്‍ററി), ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകള്‍ 16, 17 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയന്‍സ് കോളജിൽ നടക്കും. ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
ഓപ്പൺ ഡിഫൻസ് 23 ന്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മലയാളത്തിൽ ഗവേഷണം നടത്തുന്ന പി.എസ്. ശ്രുതി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 23 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു.
പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുൻപ് മുതൽ കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട് മൂല്യനിർണയം/ വൈവ-വോസി
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി) ഏപ്രിൽ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട് മൂല്യനിർണയം/ വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
1. എംഎസ്‌സി ഫിസിക്സ്/ എംഎസ്‌സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ ആൻഡ് നാനോ സയൻസ് സ്പെഷലൈസേഷൻ - 2026 17 മുതൽ 19 വരെ
2. എംഎസ്‌സി കെമിസ്ട്രി/ എംഎസ്‌സി കെമിസ്ട്രി വിത്ത് ഡ്രഗ്ഗ് കെമിസ്ട്രി സ്പെഷലൈസേഷൻ - 2026 17 മുതൽ 29 വരെ
University News
കണ്ണൂർ സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ നാലു വർഷ ബിരുദ പ്രോഗ്രാമുകളി ലേക്കും, അഞ്ചു വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും ഏകജാലക പ്രവേശനം വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 22 വരെ നീട്ടിയിരിക്കുന്നു. പുതുക്കിയ പ്രവേശനഷെഡ്യൂൾ, പ്രോസ്പെക്ടസ്, അപേക്ഷകർക്കുള്ള നിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ admissions.kannuruniversity.ac.in ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0497-2766388/ 7356948230 എന്ന നമ്പറിലൊ, [email protected] എന്ന മെയിൽ വഴിയോ ബന്ധപ്പെടാവുന്ന താണ്.
ബിരുദ - ബിരുദാനന്തര ബിരുദ പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ പ്രോഗ്രാമുകളി ലേക്കും, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും ഏകജാലക പ്രവേശനത്തിന്, ഗവൺമെന്‍റ് ആൻഡ് എയ്‌ഡഡ് അഫിലിയേറ്റഡ് കോളജുകൾക്കൊപ്പം സെൽഫ് ഫിനാൻസിംഗ് കോളജുകളി ലേക്കും ഇപ്പോൾ അപേക്ഷിക്കാം.
ഗവൺമെന്‍റ് ആൻഡ് എയ്‌ഡഡ് കോളജുകളെ മാത്രം ഉൾപ്പെടുത്തി അപേക്ഷ നല്കിക്കഴിഞ്ഞവർക്ക് സെൽഫ് ഫിനാൻസിംഗ് കോളജുകളുടെ ഓപ്‌ഷനുകൾ കുടി കൂട്ടിച്ചേർക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0497-2766388/ 7356948230 എന്ന നമ്പറിലൊ, [email protected] എന്ന മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.
ഗസ്റ്റ്ലക്ച്ചറർ നിയമനം
കണ്ണൂർ സർവകലാശാല ധർമശാല കാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററിൽ കൊമേഴ്‌സ്, നാച്വറൽ സയൻസ് എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ്ലക്ചററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 16 ന് രാവിലെ 10.30 ന് കാമ്പസിൽ നടത്തും. എംഎഡ്,
നെറ്റ് /പിഎച്ച്ഡി എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ എംഎഡ് യോഗ്യതയുള്ളവരെ പരിഗണിക്കും. ഫോൺ: 994798890 .
ഓപ്പൺ ഡിഫൻസ് 16ന്
കണ്ണൂർ സർവകലാശാലയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗവേഷണം നടത്തുന്ന ഷായിനിയോ എന്ന ഗവേഷണ വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേ ലുള്ള ഓപ്പൺ ഡിഫൻസ്16 ന് രാവിലെ11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാ ണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി ഡോ. ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ എംബിഎ (ഏപ്രിൽ 2026), എംസിഎ (മേയ് 2026) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീക രിച്ചു
മേഴ്സി ചാൻസ് പരീക്ഷ
2014 മുതൽ 2018 വരെ വർഷങ്ങളിൽ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രോഗ്രാമിന് പ്രവേശനം നേടി വിജയകരമായി പ്രോഗ്രാം പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള രണ്ട് , നാല് , ആറ് സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് ജൂൺ 15 മുതൽ ജൂൺ 30 വരെ പിഴയില്ലാതെയും ജൂലൈ രണ്ടു വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതി നുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംഎ ഇക്കണോമിക്സ് പ്രവേശനം 2026
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇക്കണോമിക്സ് വിഭാഗത്തിൽ എംഎ ഇക്കണോമിക്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. പരമ്പരാഗത കോഴ്സുകൾക്കു അതീതമായി പ്രോജക്ടുകളും ഇന്‍റേൺഷിപ്പുകളും, കൂടാതെ നൈപുണ്യ വികസനത്തിനായുള്ള നൂതന കോഴ്‌സുകൾ എന്നിവ സിലബസിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 13, വൈകുന്നേരം അഞ്ചു വരെ.
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സാമ്പത്തിക ശാസ്ത്രവകുപ്പിൽ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് (Social science with specialization in Economics) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാ ം.
പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബിഎ സാമ്പത്തിക ശാസ്ത്ര ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബിഎ ഹോണേഴ്സ് ബിരുദവും അല്ലെങ്കിൽ ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് സാമ്പത്തിക ശാസ്ത്രത്തിൽ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും.
കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി, മണി ബാങ്കിംഗ് ആൻഡ് ഫിൻടെക്, ഇക്കണോ മിക്സ് ഫോർ കോംപറ്റിറ്റീവ് എക്സാമിനേഷൻ, ഇക്കണോമിക്സ് ഫോർ സ്റ്റാർട്ടപ്പ്സ് ആൻഡ് എന്‍റർപ്രണർഷിപ്പ്, ഹോസ്പിറ്റൽ ഇക്കണോമിക്സ്, ഇക്കണോമിക് ജേർണലിസം, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ സയൻസ് റിസർച്ചിലെ ജിഐഎസ് ആൻഡ് റിമോട്ട് സെൻസിംഗ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഇക്കണോമെട്രിക്സ് എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ വിവിധ സെമസ്റ്ററുകളിലായി പഠനവിഷയങ്ങളാണ്.
ഈ കോഴ്സിന് ജൂൺ 15 വരെ അപേക്ഷിക്കാം. സംശയ നിവാരണത്തിനായി ഫോൺ മുഖാന്തരം ( 9400337417, 7994297528 ) ബന്ധപ്പെടാം. വശദവവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ( admission.kannuruniversity.ac.in )
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിസിഎ പരീക്ഷകൾ
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിസിഎ (2024 അഡ്മിഷൻ -എഫ്‌വൈയുജിപി പാറ്റേൺ) പ്രോഗ്രാമിന്‍റെ, മുമ്പ് നടത്താതെ മാറ്റിയ മൂന്ന് പേപ്പറുകളുടെ പരീക്ഷ ജൂൺ 10, 12, 15 തീയതികളിലായി തോട്ടട ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്താൻ നിശ്ചയിച്ചു. പ്രസ്തുത പരീക്ഷാ രജിസ്ട്രേഷൻ നടത്തിയ വിദ്യാർഥികൾ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംപിഇഎസ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി - 2023 അഡ്മിഷൻ), മേയ് 2026 പരീക്ഷകൾ 2026 ജൂൺ 22ന് ആരംഭിക്കുന്ന വിധത്തിൽ വിജ്ഞാപനം ചെയ്തു. വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കരാർ അധ്യാപക നിയമനം
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് കോ-ഓർഡിനേറ്റർ, അസിസ്റ്റന്‍റ് പ്രഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ജൂൺ 15. അപേക്ഷ ഫീസ് 1500/- രൂപ (എസ്‌സി, എസ്ടി പിഡബ്ല്യുബിആർ വിഭാഗക്കാർക്ക് 750 രൂപ) ഓൺലൈനായ അപേക്ഷ അടക്കേണ്ടത്. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ www.kannuruniversity.ac.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (നവംബർ 2025) പരീക്ഷയുടെ ഫലം കണ്ണൂർ യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂൺ 18 നു വൈകുന്നേരം അഞ്ചു വരെ ഓഫ്ലൈനായി അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ ജൂൺ ഒന്പത് മുതൽ മങ്ങാട്ടുപറമ്പ് കാന്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ നിന്ന് ലഭിക്കും.
രണ്ടാം സെമസ്റ്റർ (2024 അഡ്മിഷൻ റഗുലർ / 2021-23 അഡ്മിഷൻ സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) എം എ (അറബിക് , ഇംഗ്ലീഷ് , ഹിസ്റ്ററി, ഇക്കണോമിക്സ്, ഡെവലപ്മെന്‍റ് ഇക്കണോമിക്സ് ) ആൻഡ് എം കോം അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ ഡിഗ്രി ഏപ്രിൽ 2025 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ ജൂൺ 18 വരെ സ്വീകരിക്കും.
പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുളിലേയും നാലാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻ, എംഎസ്എസ് കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഡിഗ്രി, റെഗുലർ/സപ്ലിമെന്‍ററി) ഏപ്രിൽ 2026, പ്രായോഗിക പരീക്ഷകൾ / പ്രോജക്ട് മൂല്യനിർണയം / വൈവ-വോസി എന്നിവ ജൂൺ ഒന്പതിന് ബന്ധപ്പെട്ട കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ഹാൾ ടിക്കറ്റ്
ജൂൺ എട്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പിജിഡിഎൽഡി (റഗുലർ /സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ www.kannuruniversity.ac.in ലഭ്യമാണ് . ഓഫ് ലൈൻ ആയി സപ്ലിമെന്‍ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റണം.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ സുവോളജി വിഷയത്തിൽ ഗവേഷണം നടത്തുന്ന എം.കെ. പ്രവീൺകുമാർ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 15ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ തലശേരി ബ്രണ്ണൻ കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
നിബന്ധനകൾ പാലിക്കുന്ന സ്വശ്രയ കോളജുകളിൽ പ്രവേശനത്തിന് തടസമില്ല
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നിബന്ധനകൾ പാലിക്കുന്ന സ്വശ്രയ കോളജുകളിൽ ഈ അധ്യയന വർഷത്തിൽ പ്രവേശനത്തിന് തടസമുണ്ടാകില്ലെന്ന് സർകലാശാല രജിസ്ട്രാർ പ്രഫ. ഡോ. ജോബി കെ ജോസ് അറിയിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, ചാൻസലറുടെ കാര്യാലയം, സംസ്ഥാന സർക്കാർ എന്നിവിടങ്ങളിൽ നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്വശ്രയ കോളജുകളിലെ അധ്യാപകർ യുജിസി യോഗ്യതകൾ ഉള്ളവരായിരിക്കണമെന്ന് സർവകലാശാല മുന്പു തന്നെ നിർദേശിച്ചിരുന്നു. ഈ അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്പ് മേൽ നിബന്ധന പാലിക്കാമെന്ന് സത്യവാങ്മൂലം നൽകുന്ന സ്ഥാപനങ്ങളെയാണ് ഇപ്പോൾ പ്രവേശന പോർട്ടലിൽ ഉൾപ്പെടുത്തുന്നത്. ഇതിനോടകം 28 സ്വാശ്രയ കോളജുകൾ സത്യവാങ്മൂലം സമർപ്പിച്ചു പ്രവേശന നടപടികളിൽ പങ്കാളികളായിട്ടുണ്ട്. നിർദിഷ്ട യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്താൻ സർവകലാശാല ആരംഭിച്ച അധ്യാപക ബാങ്കിൽ മൂന്നു ദിവസത്തിനുള്ളിൽ മുന്നൂറുപേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അധ്യാപകരെ ആവശ്യമുള്ള സ്വാശ്രയ കോളജുകൾക്കു നെറ്റ്, പിഎച്ച്ഡി സ്കോളർ രജിസ്ട്രേഷൻ പോർട്ടലിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാം.
University News
ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന, ഒന്ന്/ രണ്ട്/മൂന്ന് സെമസ്റ്റർ ബിടെക് (2000 മുതൽ 2014 വരെ അഡ്മിഷൻ ) മേഴ്‌സി ചാൻസ് പരീക്ഷകളുടെ ടൈം ടേബിൾ കണ്ണൂർ സർവകലാശാല വെബ്സൈ റ്റിൽ പ്രസിദ്ധീകരിച്ചു.
പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/ സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പൂർണ ഫലം പുനർ മൂല്യ നിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ സര്‍വകലാശാല ജാനകിയമ്മാൾ കാമ്പസിലെ നരവംശശാസ്ത്ര വകുപ്പിൽ ആന്ത്രപ്പോളജി ക്കൽ സയൻസസിൽ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് (FYIMP in Anthropological Sciences) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബിഎ ആന്ത്രോപ്പോ ളജിക്കൽ സയൻസസ് ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബിഎ ഹോണേർസ് ബിരുദവും അല്ലെങ്കിൽ ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് ആന്ത്രോപ്പോളജിക്കൽ സയൻസ് പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും. എത്നോ ഗ്രാഫിക് ഫീൽഡ് വർക്ക്, മീഡിയ ആന്ത്രോപോളജി, എത്നോഗ്രാഫിക് ഫിലിം നിർമാണ പരിശീലനം, ഓഡിയോ വിഷ്വൽ ആന്ത്രോപോളജി, ഡാറ്റാ അനാലിസിസ്, മ്യൂസിയോളജി, ബയോളജിക്കൽ ആന്ത്രോപോളജി, ആർക്കിയോളജിക്കൽ ആന്ത്രോപോളജി, ലിംഗ്വിസ്റ്റിക് ആന്ത്രോപ്പോളോജി, പങ്കാളിത്ത വികസനം, ദുർബല വിഭാഗങ്ങളും സാമൂഹ്യനീതിയും ആന്ത്രോ പ്പോളജി ഓഫ് ജൻഡർ, പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡമിയോളജി, മെഡിക്കൽ അന്ത്രോപോളജി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ വിവിധ സെമസ്റ്ററുകളിലായി പഠന വിഷയങ്ങളാണ്. ഈ കോഴ്സിന് ജൂൺ 15 വരെ അപേക്ഷിക്കാം. വകുപ്പിലെതന്നെ ബിരുദാനന്തര ബിരുദ കോഴ്സിന് (MA Anthropology) ജൂൺ 13 വരെ അപേക്ഷിക്കാം. Ph: 04972766388, 7306130450 Website: admission.kannuruniversity.ac.in
University News
സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ മൂന്നാം സെമസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്‍റഗ്രേറ്റഡ് എം പി ഇ എസ്) (സി ബി സി എസ് എസ്- സപ്ലിമെന്‍ററി-2023 അഡ്മിഷൻ) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
ബിഎഡ് ഏകജാലക പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ ദ്വിവർഷ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകൾ, ഗവ, എയ്‌ഡഡ് അഫിലിയേറ്റഡ്, സെൽഫ് ഫിനാൻസിംഗ് കോളജുകളിലേക്ക് അപേക്ഷിക്കാം.
ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകൾ, ഗവ,എയ്‌ഡഡ് അഫിലിയേറ്റഡ് കോളജുകൾ എന്നിവയെ മാത്രം ഉൾപ്പെടുത്തി അപേക്ഷ നൽകിക്കഴിഞ്ഞവർക്ക് സെൽഫ് ഫിനാൻസിംഗ് കോളജുകളുടെ ഓപ്ഷനുകൾ കൂടി കൂട്ടിച്ചേർക്കാവുന്നതാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, admissions.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതത് സമയങ്ങളിൽ സർവകലാശാല വെബ് സൈറ്റിലൂടെയും വാർത്ത ക്കുറിപ്പിലൂടേയും അറിയിക്കും മാനേജ്മെന്‍റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലോ സെന്ററുകളിലോ അപേക്ഷ സമർപ്പിക്കണം.
കമ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്യൂണിറ്റി ക്വാട്ട ഓപ്ഷൻ സെലക്ട് ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് കോളജുകളിലേക്കോ സെന്‍ററുകളിലേക്കോ അയക്കേണ്ടതില്ല (മാനേജ്മെന്‍റ്, സ്പോർട്സ് ക്വാട്ട ഒഴികെ). അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതത് കോളജുകളിലോ സെന്ററുകളിലോ ഹാജരാക്കണം. 750 രൂപയാണ് ഓൺ ലൈൻ രജിസ്ട്രേഷൻ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 375 രൂപ. ഫീസ് SBI e-pay വഴിയാണ് അടയ്ക്കേണ്ടത്.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും നാലാം സെമസ്റ്റർ ബിരുദാന്തരബിരുദ ഡിഗ്രി (റഗുലർ/സപ്ലിമെന്‍ററി) ഏപ്രിൽ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ /പ്രോജക്ട് മൂല്യനിർണയം/ വൈവ-വോസി പരീക്ഷകൾ ചുവടെ ചേർത്തിരിക്കുന്ന തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. പരീക്ഷ, തീയതി എന്നീ ക്രമത്തിൽ. എംഎഡീസെൻട്രലൈസേഷൻ ലോക്കൽ ഗവർണൻസ്- ജൂൺ ഒന്പത്,10, എം.എ പബ്ലിക്ക് പോളിസി ആൻഡ് ഡവലപ്മെന്റ് -ജൂൺ ഒന്പത്,10, എം.എ സോഷ്യൽ എൻട്രപ്രനർഷിപ്പ് ആൻഡ് ഡവലപ്മെന്റ്- ജൂൺ ഒന്പത്,10, എം.എസ്.സി കൗൺസിലിംഗ് സൈക്കോളജി-ജൂൺ എട്ട്, ഒന്പത്, 10.
പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു
ജൂൺ അഞ്ച് , എട്ട് തീയതികളിൽ നടത്താനിരുന്ന സൈക്കോളജി രണ്ട് ,നാല് സെമസ്റ്റർ യു ജി (സപ്ലിമെന്‍ററി) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മേഴ്സി ചാൻസ് പരീക്ഷ
വിദൂര വിദ്യാഭ്യാസം - ഒന്ന്, രണ്ട് ,മൂന്ന് വർഷ (2009 ആൻഡ് 2010 അഡ്മിഷൻ ) ബിരുദ മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് 08.06.2026 മുതൽ 22.06.2026 വരെ പിഴയില്ലാതെയും 24.06.2026 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാം. മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതംസമർപ്പിക്കണം .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു
നാലാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന് ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീന് ലേണിംഗ് (റഗുലർ/സപ്ലിമെന്‍ററി), ഏപ്രില് 2026 ന്റെ 2026 ജൂൺ അഞ്ചിന് ക്രമീകരിച്ച പ്രായോഗിക പരീക്ഷ ജൂൺ ഒന്പതിന് കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആന്‍റ് സയന്‍സ് കോളജിൽ വച്ച് നടക്കുന്ന രീതിയിൽ പുനഃ ക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
പുനഃപ്രവേശനം അപേക്ഷകൾ ക്ഷണിച്ചു
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2026-27 അക്കാദമിക വർഷത്തെ എഫ്വൈയുജിപിമൂന്നാം സെമസ്റ്റർ പുനഃപ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. പത്തിന് വൈകുന്നേരം നാലു വരെ ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം. വൈകി വരുന്ന അപേക്ഷകൾ നിരസിക്കും. www.kannuruniversity.ac.in-certificate എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
University News
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി (റഗുലർ ,സപ്ലിമെന്‍റി, ഇംപ്രൂവ്മെന്‍റ്) ഒക്ടോബർ 2025 പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി അപേക്ഷ ജൂൺ 12 ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
ഹാൾടിക്കറ്റ്
2026 ജൂൺ 10 മുതൽ ജൂൺ 19 വരെ നടക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ എംഎ, എം കോം, ഡിഗ്രി (റഗുലർ, സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് വിദ്യാർഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതണം.
എംഎഡ് പ്രോഗ്രാം പ്രവേശനം
കണ്ണൂർ സർകലാശാലയുടെ ധർമശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എംഎഡ് പ്രോഗ്രാമിന് (2026 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബിഎഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് / തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം (ബിഇഐഇഡി, ബിഎസ്‌സി ഇഎഡ്, ബിഎഇഎഡ്) യോഗ്യതയുള്ളവർക്കും പ്രോഗ്രാമുകളുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്കകം മതിയായ യോഗ്യത നേടിയിരിക്കണം.
സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ (https://admission.kannuruniversity.ac.in/) ലഭ്യമായ ലിങ്ക് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്‍റൗട്ട് പഠനവകുപ്പിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12. വിശദമായ പ്രോസ്പക്ടസ് സർവകലാശാലാ വെബ് സൈറ്റിൽ (https://admission.kannuruniversity.ac.in/) ലഭ്യമാണ്. ഫോൺ: 7356948230, 0497-2766388.
നീലേശ്വരം കാന്പസിൽ എംകോമിന് (ലാറ്ററൽ എൻട്രി ) അപേക്ഷിക്കാം
2026-27 അധ്യയന വർഷത്തിൽ നീലേശ്വരം ഡോ. പി.കെ രാജൻ മെമ്മോറിയൽ കാന്പസിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് കോമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ ലാറ്ററൽ എൻട്രി ആയി എംകോം പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബികോം, ബിബിഎ ബിരുദമാണ് പ്രവേശന യോഗ്യത. നിലവിൽ ഒഴിവുകളുടെ എണ്ണം 15 ആണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റ്(www.admissions.kannuruniversity.ac.in) മുഖേന ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യണം.
പ്രവേശനത്തിന്റെ മറ്റ് വ്യവസ്ഥകൾ, 2026-27 അധ്യയന വർഷത്തിൽ പഠന വകുപ്പുകളിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ഇറക്കിയിട്ടുള്ള പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയും, പ്രോഗ്രാമിന്‍റെ റഗുലേഷൻ പ്രകാരവുമായിരിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് 300 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 600രൂപയുമാണ്. എസ്ബിഐ ഇ-പേ വഴി ഓൺ ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. ഡിഡി, ചെക്ക്,ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗ ഔട്ടും ഓൺലൈൻ പേയ്മെന്റിന്റെ പ്രിന്‍റൗട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് പഠനവകുപ്പിൽ സമർപ്പിക്കേണ്ടതുമാണ്. വെയ്റ്റേജ് / സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്‌ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് രേഖകൾ ഹാജരാക്കിയാലും മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കില്ല.
അപേക്ഷകൾ ജൂൺ 15 വരെ സ്വീകരിക്കും. സംശയങ്ങൾക്ക് [email protected] മെയിൽ ഇ-മെയിൽ മുഖേന ബന്ധപ്പെടാം. ഫോൺ: 91 04972766388 ,7356948230
പരീക്ഷാ ടൈം ടേബിൾ
കണ്ണൂർ സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്റഗ്രേറ്റഡ് എംപിഇഎസ്. വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി- 2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ,സപ്ലിമെന്‍ററി), ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ ജൂൺ അഞ്ച്, എട്ട് തീയതികളിലും രണ്ടാം സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ ജൂൺ 10 നും കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയൻസ് കോളജിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
കണ്ണൂർ സർവകലാശാലയിൽ അധ്യാപക ബാങ്കിന് രൂപം നൽകി
കണ്ണൂർ: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള അധ്യാപകരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ കണ്ണൂർ സർകലാശാല പോർട്ടലിന് രൂപം നൽകി. നെറ്റ് സ്കോളർ രജിസ്ട്രഷൻ പോർട്ട്’ എന്ന പേരിലുള്ള പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു. സർവകലാശാലയിൽ അഫിലിയേറ്റഡ് ചെയ്തിരിക്കുന്ന കോളജുകൾക്ക് അധ്യാപകരുടെ ആവശ്യം ഉണ്ടാകുന്ന സമയങ്ങളിൽ ഈ പോർട്ടലിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാം. സർവകലാശാലയ്ക്കു കീഴിലുണ്ടാവുന്ന അധ്യാപക അവസരങ്ങൾ ഉദ്യോഗാർഥികളെ അറിയിക്കുക, അധ്യാപകരെ ആവശ്യമുള്ള കോളജുകൾക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ വിവരങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പോർട്ടലിന്റെ ലക്ഷ്യങ്ങൾ. യുജിസി നിർദേശിക്കുന്ന അധ്യാപക യോഗ്യതയുള്ള ആർക്കും https://hr.kannuruniversity.ac.in/FacultyDataBank/newRegistration.php എന്ന പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം. വിവിധ വിഷയങ്ങളിൽ അധ്യാപക യോഗ്യതയുള്ളവരുടെ വിശദാംശങ്ങൾ ഏകോപിക്കുവാൻ കഴിയുന്നുവെന്നതാണ് ഈ പോർട്ടലിന്റെ പ്രധാന നേട്ടമെന്ന് വൈസ്ചാൻസിലർ ഡോ. കെ.കെ സാജു, രജിസട്രാർ പ്രഫ.ഡോ. ജോബി കെ. ജോസ് എന്നിവർ അറിയിച്ചു.
University News
ഇന്ന് ആരംഭിക്കുന്ന, കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെയും സെൻററു കളിലെയും മൂന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി (റെഗുലർ / സപ്ലിമെന്‍ററി) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്
പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണ്ണയം/ വൈവ-വോസി
അഫീലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാന്തരബിരുദ ഡിഗ്രി (റെഗുലർ/ സപ്ലിമെൻററി) ഏപ്രിൽ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/ വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
1. എംഎസ്‌സി സുവോളജി/ എംഎസ്‌സി സുവോളജി (സ്ട്രക്ച്ചർ, ഫിസിയോളജി, ഡവലപ്മെൻറ് ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്) - ജൂൺ ഒന്പതു മുതൽ 19 വരെ
2. എംഎ കന്നഡ - 2026 ജൂൺ ഒന്പത്
രണ്ട്/നാല് സെമസ്റ്റർ യുജി ഡിഗ്രി (സപ്ലിമെന്‍ററി) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ നടത്തപ്പെടുന്നതാണ്.
1. ബിസിഎ - 2026 ജൂൺ 04 മുതൽ ജൂൺ 09 വരെ
2. ബിഎംസി - 2026 ജൂൺ 08
3. ഇക്കണോമിക്സ്/ ഡെവലപ്മെന്‍റ് ഇക്കണോമിക്സ് – 2026 ജൂൺ 05 വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ടൈം ടേബിൾ
രണ്ട്, നാല് സെമസ്റ്റർ യുജി (സപ്ലിമെന്‍ററി ) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിഎ/ ബിബിഎ/ ബികോം (റെഗുലർ/സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) നവംബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന പരിശോധന/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 12.06.2026 വൈകുന്നേരം അഞ്ചു വരെ സമർപ്പിക്കാം.
പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം
ആറാം സെമസ്റ്റർ ബിഎ/ബിഎസ്‌സി /ബികോം/ബിബിഎ/ബിഎസ്ഡബ്ല്യൂ/ ബിടിടിഎം (റെഗുലർ/ സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് നാല്, അഞ്ച് തീയതികളിൽ കൂടി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കു ന്നതിനുള്ള ലിങ്ക് അന്നേ ദിവസങ്ങളിൽ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും. ഇതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ഇന്‍റേണൽ മാർക്ക് സമർപ്പണം
നാലാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ ) ഏപ്രിൽ 2026, രണ്ടാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ/സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026, പരീക്ഷകളുടെ ഇന്‍റേണൽ മാർക്ക്, എസ്എംപി, എബ്സെന്‍റ് എന്നീ വിവരങ്ങൾ സമർപ്പിക്കുവാനുള്ള ലിങ്ക് ഇന്നു മുതൽ ആറു വരെ ലഭ്യമായിരിക്കും. നിർബന്ധമായും പ്രസ്തുത കാലയളവിനുള്ളിൽ തന്നെ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.
പുനർ മൂല്യനിർണയ ഫലം
സർവകലാശാല ഇംഗ്ലീഷ് പഠന വകുപ്പിൽ നടത്തപ്പെട്ട മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ഡിഗ്രി (നവംബർ 2025), സ്വാമി ആനന്ദ തീർഥ കാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ് ) ഡിഗ്രി നവംബർ 2025 പരീക്ഷക ളുടെ പുനർ മൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ-റെഗുലർ-എഫ്‌വൈയുജിപി) നവംബർ 2024, ഒന്ന് മൂന്ന് സെമസ്റ്റർ എംഎസ്‌സി മോളിക്യൂലർ ബയോളജി ബിരുദം (നവംബർ 2025), രണ്ടാം സെമസ്റ്റർ എംഎസ്‌സി മോളിക്യൂലർ ബയോളജി ബിരുദം (ജൂൺ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ബിരുദ പ്രവേശനം 2026-27
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചു വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (Govt./Aided) നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും 2026-27 അധ്യയന വർഷത്തിലെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അഞ്ച് വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രവേശനം
പഠന വകുപ്പുകളിലെ അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്ന വർക്ക് ആവശ്യമെങ്കിൽ മൂന്നു വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവർക്ക് അവർ നേടിയ ക്രഡിറ്റിന്‍റെ അടിസ്ഥാനത്തിൽ Degree, Degree(Hons.), Degree (Hons.with Research) എന്നിങ്ങനെയുള്ള ബിരുദങ്ങൾ ലഭിക്കുന്നതാണ്.
നാല് വർഷ ബിരുദ പ്രവേശനം
നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാം പൂർത്തിയാക്കുവാൻ മൂന്ന് ഓപ്ഷനുകൾ ലഭ്യമാണ്
1 . മൂന്ന് വർഷ ബിരുദം( 3-year UG Degree) - പ്രവേശനം നേടി മൂന്നാം വർഷം പുറത്തിറങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് തന്‍റെ മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ (വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ) മൂന്നു വർഷ ബിരുദം (3-year UG Degree) ലഭിക്കുന്നതാണ്. പ്രവേശനം നേടി നാലാം വർഷത്തിൽ വിദ്യാർഥിക്ക് രണ്ടു ഓപ്ഷനുകൾ ലഭ്യമാണ്.
2 . നാല് വർഷ ബിരുദം (ഓണേഴ്‌സ് ) (4- year UG Degree (Honors): നാലു വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്രസ്തുത ഡിഗ്രി ലഭിക്കുന്നതാണ്.
3 .നാല് വർഷ ബിരുദം (ഓണേഴ്‌സ് വിത്ത് റിസേർച്ച് ) :ഗവേഷണ മേഖലയിൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് 4-year UG Degree (Honors with Research) തെരഞ്ഞെടുക്കാവുന്നതാണ്. വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്രസ്തുത ഡിഗ്രി ലഭിക്കുന്നതാണ്.
രണ്ടാം സെമസ്റ്ററിന്‍റെ അവസാനത്തിൽ (മൂന്നാം സെമസ്റ്ററിലേക്ക് ) വിദ്യാർഥിക്ക് തന്‍റെ മേജർ പ്രോഗ്രാം മാറ്റുവാൻ അവസരം ലഭിക്കുന്നതാണ്. ഒന്നും രണ്ടും സെമസ്റ്ററുകളിൽ പഠിച്ച Discipline-specific foundation courses/Multidisciplinary foundation courses ന്‍റെ അടിസ്ഥാനത്തിലും അതുപോലെ സീറ്റിന്‍റെ ലഭ്യതയ്ക്കും അനുസരിച്ചും തന്‍റെ മേജർ പ്രോഗ്രാം വിദ്യാർഥിക്ക് മാറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസുകളിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (General/Reservation/Community/Management/Sports quota ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. (ഇന്ത്യൻ സിറ്റിസൺ ആയിട്ടുള്ള വിദ്യാർഥികൾ മാത്രമേ ഈ ഏകജാലകസംവിധാനം വഴി അപേക്ഷിക്കാൻ പാടുള്ളു. ഒസിഐ കാർഡ് ഉള്ളവരും വിദേശ വിദ്യാർഥികളും ഈ ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാൻ പാടുള്ളതല്ല.)
ഓണ്‍ലൈൻ രജിസ്ട്രേഷ൯15 ജൂൺ 2026 വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷന്‍റെ അവസാന തിയതി വരെ അപേക്ഷയിലെ തെറ്റുകൾ ഫീ ഇല്ലാതെ തന്നെ തിരുത്താവുന്നതാണ്. അതിനു ശേഷമുള്ള തിരുത്തലുകൾക്ക് ഫീ ഈടാക്കുന്നതാണ്.
രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ
admissions.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
കമ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈ൯ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍/ പഠനവകുപ്പുകളിൽ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിദ്യാർഥികള്‍ക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാവുന്നതാണ്. കോളജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ( ദൂരം, ഹോസ്റ്റല്‍ സൗകര്യം മുതലായവ) അതത് കോളജുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചതിനു ശേഷം മാത്രം കോളജുകള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
ഓപ്ഷന്‍ കൊടുത്ത പഠനവകുപ്പുകളിലേക്ക്/കോളജുകളിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുകയാണെ ങ്കിൽ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്നു വരുന്ന അലോട്ട്മെ ന്‍റിൽ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന പഠനവകുപ്പുകൾ/കോളജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണന ക്രമത്തിൽ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് കോളജുകളിലേക്കോ സര്‍വകലാശാലയിലേക്കോ അയയ്ക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ചതിന്‍റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീസ് 600 രൂപയാണ്.(SC/ST /PWBD വിഭാഗത്തിന് 300 രൂപ. )
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI Epay മുഖാന്തിരം അടയ്ക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡിഡി, ചെക്ക്, മറ്റു ചലാനുകള്‍/ SBI Collect മുഖേനെ ഉള്ള പേയ്‌മെന്‍റുകൾ തുടങ്ങിയവ സ്വീകരിക്കു കയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീതി നിർബന്ധമായും സൂക്ഷിക്കേണ്ട താണ്. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.
നിലവിൽ അംഗീകരിച്ച ഷെഡ്യൂൾ പ്രകാരം 18.06.2026 ന് ഒന്നാം അല്ലോട്ട്മെന്‍റും 25.06.2025ന് രണ്ടാം അലോട്ട്മെന്‍റും നടക്കുന്നതാണ്. രണ്ടാം അലോട്ട്മെന്‍റിന് ശേഷം ലഭിക്കുന്ന അലോട്ട്മെന്‍റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ കോളജിൽ അഡ്മിഷന് വേണ്ടി ഹാജരാകേണ്ടതാണ്. അംഗീകരിച്ച ഷെഡ്യൂളിൽ മാറ്റങ്ങൾ വരാം. അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കേണ്ടതാണ്.
അന്വേഷണങ്ങൾ ഫോൺ മുഖാന്തരം പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം 0497 2766388, 7356948230. Website : admissions.kannuruniversity.ac.in, Email id: [email protected]
District News
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന കോഴ്സുകളിൽ തിയോളജി പഠനവും ഉൾപ്പെടുത്തിക്കൊണ്ട് സർവകലാശാല പുതിയ പഠനമേഖലകളിലേക്ക് വഴിതുറക്കുന്നു. സർവകലാശാലയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വിവിധ പുതിയ കോഴ്സുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഗവർണറും സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ നിർവഹിച്ചു.
കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരം പ്രോഗ്രാം നടത്തുന്നത്. തലശേരി അതിരൂപതയ്ക്കു കീഴിലെ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നു നടത്തുന്ന പ്രോഗ്രാമിനു പ്ലസ്ടുവാണു യോഗ്യത. തലശേരി അതിരൂപതയുടെ മേൽനോട്ടത്തിലുള്ള ദൈവശാസ്ത്ര പഠനകേന്ദ്രമായ "ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ്' 2006 മുതൽ പ്രവർത്തിച്ചുവരുന്നു.
ഇന്ത്യയിലും വിദേശത്തുമായി നിരവധി പഠനകേന്ദ്രങ്ങളുള്ള ആൽഫയിലൂടെ ഇതിനകം പതിനായിരത്തിലധികം പേർ തിയോളജിയിൽ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഓൺലൈൻ കോഴ്സുകളിലൂടെ നാനൂറോളം പേർ വിവിധ തലങ്ങളിൽ ദൈവശാസ്ത്ര പഠനം നടത്തിവരുന്നു. തിയോളജി പഠനത്തിൽ ഗവേഷണ താത്പര്യമുള്ളവർക്ക് കാലിഫോർണിയയിലെ ജിഎം യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നതിനുള്ള അവസരവും ആൽഫ ഉറപ്പുനൽകുന്നുണ്ട്.
ഓൺലൈൻ കോഴ്സുകൾക്ക് പുറമേ റിലീജിയസ് സയൻസിൽ ഒരു റഗുലർ ബിരുദ കോഴ്സും ഈ അധ്യയന വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രവുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ കോഴ്സ് റോമിലുള്ള കൾച്ചർ ആൻഡ് എഡ്യുക്കേഷൻ ഡിക്കാസ്റ്ററിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
മതസൗഹാർദവും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന വിധത്തിൽ തുറന്ന ചിന്താഗതിയോടെ മതത്തെ അതിന്റെ ചരിത്ര-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നോക്കി കാണാൻ ആൽഫയിലെ പഠനം സഹായിക്കുന്നുവെന്ന് അതിന്റെ ഫാക്കൽറ്റി അവകാശപ്പെടുന്നു. ആ വിധത്തിൽ തുറന്ന കാഴ്ചപ്പാടോടെയുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയതായി ആരംഭിക്കുന്ന ഡിപ്ലോമ കോഴ്സിന്‍റെ ലക്ഷ്യമെന്ന് ഡയറക്ടർ ഫാ.ഡോ. അനീഷ് കൊട്ടുകാപ്പള്ളി പറഞ്ഞു.
University News
നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റഗുലർ /സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ് ഉത്തരക്കടലാസ് പകർപ്പിനും പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജൂൺ 10ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്‍ററുകളിലെയും മൂന്നാം സെമസ്റ്റർ എം ബി എ (റഗുലർ /സപ്ലിമെന്‍ററി) ഒക്ടോബർ 2025 പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി (റഗുലർ/സപ്ലിമെന്‍ററി) എന്നിവയ്ക്കു ഓൺലൈനായി 10-06-2026 വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും ,2026 ജൂലൈ ഒന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംബിഎ (റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷകൾക്ക് ജൂൺ രണ്ടു മുതൽ ജൂൺ എട്ടു വരെ പിഴയില്ലാതെയും ജൂൺ 10 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
2026 ജൂലൈ രണ്ടിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ (റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) മേയ് 2026 പരീക്ഷകൾക്ക് ജൂൺ എട്ടു മുതൽ 2026 ജൂൺ 12 വരെ പിഴയില്ലാതെയും ജൂൺ 15 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാം.
പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
ബിഎഡ് ക്ലാസുകൾ നാളെ ആരംഭിക്കും
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലും, ബി എഡ് സെന്ററുകളിലും 2026-27 അധ്യയന വർഷ ക്ലാസുകൾ 2026 ജൂൺ ഒന്നിന് ആരംഭിക്കും. ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ കോളജ്, സെന്‍റർ പരിസരം വൃത്തിയാക്കാനും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താനും പ്രിൻസിപ്പൽമാർ, കോഴ്സ് ഡയറക്ടർമാർ ശ്രദ്ധിക്കണം.
ഹാൾടിക്കറ്റുകൾ
കണ്ണൂർ സർവകലാശാല ഗണിത ശാസ്ത്ര പഠന വകുപ്പിന്‍റെ രണ്ടാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ്- റഗുലർ, സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാലയുടെ അഞ്ച് ,ആറ് സെമസ്റ്റർ ബിരുദം, (നവംബർ 2025/ഏപ്രിൽ 2026) റഗുലർ സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ നാളെ രാവിലെ സർവകലാശാല താവക്കര കാന്പസിലെ പരീക്ഷ വിഭാഗത്തിൽ നിന്ന് കൈപ്പറ്റണം.
പ്രായോഗിക പരീക്ഷകൾ
രണ്ട് ,നാല് ഫിസിക്സ്, കെമിസ്ട്രി, ഫോറെസ്റ്ററി, സുവോളജി, ബി കോം, ബിബിഎ, ബിബിഎ ടിടിഎം , സൈക്കോളജി, ബോട്ടണി , ഇലക്ട്രോണിക്സ്, ജിയോളജി ഡിഗ്രി (സപ്ലിമെന്‍ററി ) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ ജൂൺ രണ്ടു മുതൽ 10 വരെ വിവിധ കോളജുകളിൽ നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പിജി. ഡിഗ്രി (റഗുലർ/സപ്ലിമെന്‍ററി) ഏപ്രിൽ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/ പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജുകളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. പരീക്ഷാ വിവരങ്ങൾ ചുവടെ.
എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്- ജൂൺ രണ്ട്, അഞ്ച്, എംഎസ്സി ഇലക്ട്രോണിക്സ് -ജൂൺ മൂന്ന്, നാല്, എംഎസ്സി അപ്ലൈഡ് സൈക്കോളജി - ജൂൺ അഞ്ച്, ആറ്, എംഎ ഹിന്ദി - ജൂൺ നാല്, അഞ്ച്, എംഎ മലയാളം- 2026 ജൂൺ-അഞ്ച്, എം.എ ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ഡവലപ്മെന്റ് ഇക്കണോമിക്സ്-ജൂൺ മൂന്നു മുതൽ 19 വരെ, എംടിടിഎം - 2026 ജൂൺ രണ്ടു മുതൽ അഞ്ചുവരെ. വിശദമായ ടൈംടേബിൽ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/ വൈവ-വോ സി
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പിജി. ഡിഗ്രി (റഗുലർ / സപ്ലിമെന്‍ററി) ഏപ്രിൽ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ / പ്രോജക്ട് മൂല്യനിർണയം / വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. പരീക്ഷാ വിവരങ്ങൾ ചുവടെ. എംഎസ്സി മൈക്രോബയോളജി / എംഎസ്സി ബയോടെക്നോളജി - 2026 ജൂൺ രണ്ടു മുതൽ ആറുവരെ.
എംഎസ്സി മാത്തമാറ്റിക്സ് (ന്യുജനറേഷൻ പ്രോഗ്രാം ഉൾപ്പെടെ) - 2026 ജൂൺ രണ്ടു മുതൽ അഞ്ചുവരെ.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എഫ്‌വൈഐഎംപി (റഗുലർ / സപ്ലിമെന്‍ററി ) മേയ് 2026 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടെക്നിക്കൽ അസിസ്റ്റന്‍റ് നിയമനം
കണ്ണൂർ സർവകലാശാല പയ്യന്നൂർ കാന്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റേഷന്ഡ സെന്ററിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്‍റ് ഒഴിവുണ്ട് . തത്സമയ അഭിമുഖം ജൂൺ മൂന്നിന് രാവിലെ 10.30 ന് പയ്യന്നൂർ കാന്പസിലെ ഭൗതികശാസ്ത്ര പഠനവകുപ്പിൽ വച്ച് നടത്തും. ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അതി സങ്കീർണ ഉപകരണങ്ങൾ കൈകാര്യം ചെയ്ത് മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികൾ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകേണ്ടതാണ്. ഫോൺ: 0497-2806401, 9447649820.
എംഎസ് സി ഫിസിക്സ് പ്രവേശനം
പയ്യന്നൂർ കാന്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി ജൂൺ 13 അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റി ലഭ്യമാണ്. ഫോൺ: 9447649820, 04972806401. .
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.വി. അജുഷ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് ജൂൺ പത്തിന് രാവിലെ 10.30ന് ഓൺ ലൈൻ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുന്പു മുതൽ മാങ്ങാട്ടുപറമ്പ് കാന്പസിലെ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകൾ, ബിഎഡ് സെന്‍ററുകൾ എന്നിവിടങ്ങളിലെ 2026 -27 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും.
University News
കണ്ണൂർ സർവകലാശാലയിലെ വിവിധ വകുപ്പുകളിലെയും സെന്‍ററുകളിലെയും യുജി/പിജി പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തിയതി ജൂൺ 13 ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് 0497-2766388, 7356948230 എന്നീ നമ്പറിലും, [email protected] എന്ന ഈ മെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്
ബിഎഡ് ഏകജാലക പ്രവേശനം
കണ്ണൂർ സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകൾ, അഫിലിയേറ്റഡ് കോളജുകൾ (Govt./Aided), എന്നിവിടങ്ങളിലെ ദ്വിവർഷ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ 17.06.2026 വൈകുന്നേരം അഞ്ചിന് അവസാനിക്കും. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, www.admissions.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. .
മാനേജ്മെന്‍റ് / സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ/സെന്‍ററുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കമ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്യൂണിറ്റി ക്വാട്ട ഓപ്ഷൻ സെലക്ട് ചെയ്യേണ്ടതാണ്.
രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷയുടെ പ്രിൻറൗട്ട് മാനേജ്‌മെൻറ്, സ്പോർട്സ് ക്വാട്ട ഒഴികെ യുള്ളവർ കോളജുകളിലേക്കോ സെന്‍ററുകളിലേക്കോ അയയ്ക്കേണ്ടതില്ല. അപേക്ഷയുടെ പ്രിൻറൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ/ സെന്‍ററുകളിൽ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീ :Rs 750/-,(SC/ST/PWBD - Rs 375/-). ഫീസ് SBI e-pay വഴി അടയ്ക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ആയി 0497-2766388, 7356948230 എന്നീ നമ്പറിലും, [email protected] എന്ന ഈ മെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്
ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് സെലക്‌ഷൻ ലിസ്റ്റ്
കണ്ണൂർ സർവകലാശാലയും എഎസ്എപി,കേരളയും സംയുക്തമായി വിദ്യാർഥികൾക്കും പൊതുജന ങ്ങൾക്കുമായി പിഎം ഉഷ സ്കീമിൽ ഉൾപ്പെടുത്തി നടത്തുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന കോഴ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേര് വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ 29 ന് രാവിലെ 10 ന് മാങ്ങാട്ട് പറമ്പ് കാന്പസിലുള്ള ഐടി പഠന വകുപ്പിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 0497 2715243, 7907828369.
താല്കാലിക അധ്യാപക നിയമനം അപേക്ഷ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠന വകുപ്പുകളിൽ ഗസ്റ്റ് ഫാക്കൽട്ടി/ ഗസ്റ്റ് ഫാക്കൽട്ടി ഇൻ യോഗ/ സ്പോർട്സ് ട്രെയിനർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 29 വരെ നീട്ടിയിരിക്കുന്നു.
കരാർ നിയമനം
കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പഠനവകുപ്പിൽ സ്പോർട്സ് ഫിസിയോതെറാപ്പിസ്റ്റ്/ Physiotherapist with specialization in Musculoskeletal Therapy തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള പുനർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷകൾ ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 09.06.2026
റിസർച്ച് ഫെല്ലോ ഒഴിവ്
കണ്ണൂർ സർവകലാശാല ജന്തുശാസ്ത്ര പഠന വിഭാഗത്തിലെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ സാമ്പത്തിക സാഹായത്തോടെ ആരംഭിക്കുന്ന ഗവേഷണ പദ്ധതിയിൽ ഒരു റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. കൂടികാഴ്ച ജൂൺ രണ്ടിന് രാവിലെ പത്തിന് കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in).
പരീക്ഷഫലം പ്രസിദ്ധീകരിച്ചു
സർവകലാശാല Pedagogical Sciences പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎഡ് ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി), മേയ് 2026 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 08/06/2026 വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
പരീക്ഷഫലം പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളജുകളിലെയും ഐടി എഡ്യൂക്കേഷൻ സെൻററിലെയും ഒന്നാം സെമസ്റ്റർ എം സിഎ (റെഗുലർ /സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണയത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 05 -06 -2026
പരീക്ഷഫലം പ്രസിദ്ധീകരിച്ചു
സർവകലാശാല പഠനവകുപ്പുകളിലെ/സെൻററുകളിലെ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളുടെ നാലാം സെമസ്റ്റർ (സിബിസിഎസ്എസ്-റെഗുലർ 2024 അഡ്മിഷൻ) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം കെ-റീപ്പ് പോർട്ടലിലും സ്റ്റുഡൻറ്റ് മൊബൈൽ ആപ്പിലും ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 08/06/2026 ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കുന്നതാണ്.
പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി
അഫീലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി/ എംഎ സോഷ്യൽ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഹിസ്റ്ററി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2026, പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി എന്നിവ മേയ് 29 മുതൽ ജൂൺ ഒന്പതു വരെയുള്ള തീയതികളിലായി ബന്ധപ്പെട്ട കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .
നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ബിരുദാനന്തര ബിരുദ
പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന 2026-27 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എംഎസ്‌സി കെമിസ്ട്രി ( നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പ്രവേശനത്തിന്, കണ്ണൂർ സർവകലാശാല വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രണ്ട് സർവകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടും വിധം പ്രസ്തുത പ്രോഗ്രാമുകളുടെ സിലബസ് ക്രമീകരിച്ചിട്ടു ള്ളതിനാൽ വിദ്യാർഥികൾക്ക് കൂടുതൽ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുണ്ട്
കണ്ണൂർ സർവകലാശാലയിലെ (സ്വാമി ആനന്ദതീർഥ കാമ്പസ്, പയ്യന്നൂർ) കെമിസ്‌ട്രി, ഫിസിക്സ് വിഭാഗവും മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജിയും സംയുക്തമായാണ് കോഴ്സുകൾ നടത്തുന്നത്.
കെമിസ്ട്രിയിലോ ഫിസിക്സിലോ ഉള്ള ബിരുദമോ അല്ലെങ്കിൽ ഓണേഴ്‌സ് ബിരുദമോ ആണ് ഈ കോഴ്‌സിൽ ചേരാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in)
അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (Govt./Aided) ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനായി വിദ്യാർഥികൾ (General / Reservation / Community / Management / Sports quota ഉൾപ്പെടെ) സർവകലാശാലയുടെ https://admissions.kannuruniversity.ac.in/ എന്ന വെബ് സൈറ്റിലെ ഏകജാലക സംവിധാനം (ഓൺലൈൻ) വഴി അപേക്ഷ ജൂൺ 11 വരെ സമർപ്പി ക്കാവുന്നതാണ്.
കമ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹി ക്കുന്ന കോളജുകളിൽ പ്രത്യേകം അപേക്ഷിക്കേണ്ടതാണ്.
വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് തന്നെ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും കോഴ്സുകളും മാത്രം മുൻഗണന ക്രമത്തിൽ തെരഞ്ഞെടു ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓപ്ഷന്‍ കൊടുത്ത കോളജുകളിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുകയാണെങ്കിൽ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്നു വരുന്ന അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ചതിന്‍റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ട താണ്.
രജിസ്‌ട്രേഷൻ ഫീസ് 600 രൂപയാണ്(എസ്‌സി, എസ്ടി/PWBD വിഭാഗത്തിന് 300 രൂപ). ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും അഡ്മിഷൻ പോർട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്ന E-Pay മുഖാന്തിരം അടക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡിഡി, ചെക്ക്, SBI Collect, മറ്റു ചലാനുകള്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഫോൺ: 7356948230/ 0497-27663.
തെരഞ്ഞെടുപ്പ് വിജ്ഞാപനം
കണ്ണൂർ: സർവകലാശാല അക്കാദമിക് കൗൺസിൽ പിജി വിദ്യാർഥികളുടെ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനവും തzരഞ്ഞെടുപ്പ് സമയക്രമവും സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
University News
മൂന്നാം സെമസ്റ്റർ ബിസിഎ (പ്രൈവറ്റ് രജിസ്ട്രേഷൻ -എഫ്‌വൈയുജിപി പാറ്റേൺ ), നവംബർ 2025 പ്രായോഗിക പരീക്ഷ, മേയ് 29, മാങ്ങാട്ടു പറമ്പ് കാമ്പസിലെ, ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെന്‍റിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷയും വൈവ-വോസിയും
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ്‌സി ബയോകെമിസ്ട്രി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ2026, പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം / വൈവ-വോസി എന്നിവ മേയ് 26 മുതൽ ജൂൺ 02 വരെ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/ എംഎസ്‌സി/എംബിഎ/എം. ലിബ്. ഐഎസ്‌സി/എംസിഎ/എൽഎൽഎം/എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് - റെഗുലർ (2024 അഡ്മിഷൻ) / സപ്ലിമെൻററി (2022, 2023 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പഠന വകുപ്പ് നടത്തുന്ന എംഎസ്‌സി എൻവയോൺമെന്‍റൽ സയൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏറെ ജോലിസാധ്യതയുള്ള ഈ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 13 ആണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9946349800.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംപിഇഎസ്(സിബിസിഎസ്എസ്- സപ്ലിമെന്‍ററി - 2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾ ജൂൺ എട്ടിന് ആരംഭിക്കുന്ന വിധത്തിൽ വിജ്ഞാപനം ചെയ്തു. വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ 2025 അഡ്മിഷൻ/ സപ്ലിമെന്‍ററി 2022 - 2024 അഡ്മിഷൻ) ഡിഗ്രി മേയ് 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാല ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497 2715264.
പരീക്ഷകൾ പുനഃക്രമീകരിച്ചിരിക്കുന്നു
28.05.2026ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും 29.05.2026ലേക്ക് മാറ്റി പുനഃക്രമീകരിച്ചിരി ക്കുന്നു. പരീക്ഷാ സമയത്തിൽ മാറ്റമുണ്ടാകുന്നതല്ല.
25.05.2026ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ത്രിവൽസര എൽഎൽബി ഡിഗ്രി (റെഗുലർ/ സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷകൾ, 29.06.2026ന് ആരംഭിക്കുന്നവിധം പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
University News
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി മേയ് 24. ഫോൺ: 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ
തെരഞ്ഞെടുപ്പ് വിജ്ഞാപനം
കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിന്റെ ടീച്ചേർസ് ഓഫ് സബ്ജെക്ട്സ് ഓഫ് സ്റ്റഡി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധികരിച്ചു. വിജ്ഞാപനവും സമയ ക്രമവും സർവകലാശാല വെബ് സൈറ്റിൽ (www,kannuruniversity.ac.in) ലഭ്യമാണ് .
University News
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) - നവംബർ 2025 പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : 30 -05 -2026 ,
താത്കാലിക അധ്യാപക നിയമനം അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠന വകുപ്പുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥ യിൽ ഗസ്റ്റ് ഫാക്കൽട്ടി, ഗസ്റ്റ് ഫാക്കൽട്ടി ഇൻ യോഗ, സ്പോർട്സ് ട്രെയിനർ തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 25.05.2026. അപേക്ഷ ഫീസ് 500 രൂപ (SC/ST,PWBR വിഭാഗങ്ങൾക്ക് 250 രൂപ) . ഓണ്‍ലൈനായാണ് അപേക്ഷ ഫീസ് അടയ്ക്കേണ്ടത്. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് സൗജന്യമായി
കണ്ണൂർ സർവകലാശാലയും എഎസ്എപി കേരളയും സംയുക്തമായി സൗജന്യ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ആരംഭിക്കുന്നു. പിഎം ഉഷ സ്കീമിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന ഈ കോഴ്സ് 30 മണിക്കൂർ ദൈർഘ്യമുള്ളതാണ്. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൗജന്യ കോഴ്സിൽ പ്രവേശനം ലഭിക്കും. മേയ് 28 നു സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ കോഴ്സ് ആരംഭിക്കുന്നു. 18നും 35നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി 22.05.26.
വിശദ വിവരങ്ങൾക്ക് 0497 2715243 & 7907828369 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ഓപ്പൺ ഡിഫൻസ് 25ന്
കണ്ണൂർ സർവകലാശാലയിൽ കൊമേഴ്‌സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന ഇ. ഷിബില എന്ന ഗവേഷണ വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേ ലുള്ള ഓപ്പൺ ഡിഫൻസ് 25ന് രാവിലെ10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണ്. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുന്പ് മുതൽ ശ്രീനാരായണ കോളജ് കണ്ണൂർ, ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
കണ്ണൂർ: കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ നിന്ന് ഫാക്കൽറ്റി അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.in) ലഭ്യമാണ് .
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ: രണ്ട്, നാല് സെമസ്റ്റർ ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കാറ്ററിംഗ് സയൻസ് (സപ്ലിമെന്‍ററി ) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ നാളെ തലശേരി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റിൽ നടക്കും. നാലാം സെമസ്റ്റർ ബോട്ടണി (സപ്ലിമെന്‍ററി ) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ ജൂൺ എട്ടിന് പയ്യന്നൂർ കോളജിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ് തീയതി 29ന്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന കെ.എസ്. ശാമ തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 29ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും.
പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസ് സെമിനാറിന് മൂന്നു ദിവസം മുമ്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
അഞ്ചാം സെമസ്റ്റർ എൽഎൽബി മൂന്നു വർഷ ബിരുദം (റഗുലർ/സപ്ലിമെന്‍ററി) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബിരുദം പ്രൈവറ്റ് രജിസ്ട്രേഷൻ ഹാൾടിക്കറ്റ്
20.05.2026 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദം പ്രൈവറ്റ് രജിസ്ട്രേഷൻ (2020-2023 അഡ്മിഷൻ) സപ്ലിമെന്‍ററി നവംബർ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ച കഴിഞ്ഞ് 1.30 ന് (വെള്ളി ഉച്ചകഴിഞ്ഞ് രണ്ടിന്) ഹാജരാകണം. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബിസിഎ (പ്രൈവറ്റ് രജിസ്ട്രേഷൻ) (എഫ്‌വൈയുജിപി പാറ്റേൺ) നവംബർ 2025 പ്രായോഗിക പരീക്ഷ മേയ് 29ന് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ട്പറന്പിലെ ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെന്‍റിൽ നടക്കും.ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
University News
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബികോം (റഗുലർ, സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായി 28 വരെ സ്വീകരിക്കും.
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ ബിരുദ സപ്ലിമെന്‍ററി (നവംബർ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്നമുറയ്ക്ക് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിസിഎ പരീക്ഷകൾ
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിസിഎ (2024 അഡ്മിഷൻ -റഗുലർ) പ്രോഗ്രാമിന്‍റെ . സൈബർ ലോ ആൻഡ് എത്തിക്സ്, ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ്, ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളുടെ പരീക്ഷ, യഥാക്രമം 10.06.2026 , 12.06.2026, 15.06.2026 (എന്നീ തീയതികളിലായി തോട്ടട , ശ്രീ നാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ൽ നടക്കും .ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
പരീക്ഷാ പുനഃക്രമീകരിച്ചു
18.05.2026 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം എസ് സി കൗൺസിലിംഗ് സൈക്കോളജി (റഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 , രണ്ടാം സെമസ്റ്റർ എം എസ് സി ജിയോളജി (റഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷകൾ 08.06.2026 ന് ആരംഭിക്കുന്ന വിധം പുനഃ പുനഃ ക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
ടൈം ടേബിൾ
03.06.2026 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും നാലാം സെമസ്റ്റർ എം സി എ (റഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) 08.06.2026 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പിജിഡിഎൽഡി) നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷകൾ/ പ്രോജക്ട് മൂല്യനിർണയം /വൈവ-വോസി
അഫിലിയേറ്റഡ് കോളജുകളിലെ നാലാംസെമസ്റ്റർ എംഎ അറബിക്ക് ഡിഗ്രി (റഗുലർ/സപ്ലിമെന്‍ററി) ഏപ്രിൽ 2026,പ്രായോഗിക പരീക്ഷകൾ/ പ്രോജക്ട് മൂല്യനിർണയം /വൈവ-വോസിഎന്നിവ 2026 മേയ്18 മുതൽ ജൂൺ അഞ്ചു വരെയുള്ള തീയതികളിലായി അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ കെമിസ്ട്രി ഗവേഷക വിദ്യാർഥിയായ വന്ദന പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ് മേയ് 25ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
University News
ഒന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി). നവംബർ 2025. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനഃപരിശോധന യ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 25 ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
പരീക്ഷാ സമയത്തിൽ മാറ്റം
20.05.2026 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം (എഫ്‌വൈയുജി പാറ്റേൺ- 2024 ആൻഡ് 2025 അഡ്മിഷൻ -റെഗുലർ / സപ്ലിമെന്‍ററി ആൻഡ് 2020 -2023 അഡ്മിഷൻ സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതൽ (വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടിന്) ആരംഭിക്കും . പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
നാലാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാല ഗണിത ശാസ്ത്ര പഠന വകുപ്പിന്‍റെ നാലാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ്- റെഗുലർ / സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ് 26ന്
കണ്ണൂർ സർവകലാശാലയിൽ ഹിന്ദി വിഷയത്തിൽ ഗവേഷണം നടത്തുന്ന സി. ഷിൽജ എന്ന വിദ്യാർഥിനി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 26 ന് ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
എട്ടാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ് - റെഗുലർ - 2022 അഡ്മിഷൻ, ലാറ്ററൽ എൻട്രി - 2025 അഡ്മിഷൻ ), മേയ് 2026 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 23 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ് 16 ന് ആരംഭിക്കും
കണ്ണൂർ: ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാല യുടെ സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാമ്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻ (EEC)” എന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ നാലാം ബാച്ചിന്‍റെ ക്ലാസുകൾ 16ന് താവക്കര കാന്പസിലെ അമിനിറ്റി സെൻരറിൽ ആരംഭിക്കും. ഇനിയും പ്രവേശനം നേടാൻ താത്പര്യമുള്ളവർക്ക് 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. നിലവിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു, ഫീസ്: 4,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളും അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 16 ന് സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം. ഫോൺ: 0497 2715183.
ഫുട്ബോൾ; വേനൽക്കാല പരിശീലനം
കണ്ണൂർ: സർവകലാശാല കായിക വിദ്യാഭ്യാസ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 10 വയസ് മുതൽ 18 വയസുവരെയുള്ള ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും വേനൽക്കാല ഫുട്ബോൾ പരിശീലനം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 1000 രൂപ (ആയിരം രൂപ). സർവകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിൽ രാവിലെ 6.30 മുതൽ 8.30 വരെയായിരിക്കും പരിശീലനം . താത്പര്യമുള്ള കായികതാരങ്ങൾ 15 ന് രാവിലെ 6.30 ന് ഫുട്ബോൾ കളിക്കുന്നതിനുള്ള കിറ്റ് സഹിതം റിപ്പോർട്ട് ചെയ്യുക. ഫോൺ: 04972784615, 9446296089.
ഗ്രേസ് മാർക്കിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാല കലോത്സവത്തിലും, സോണൽ/നാഷണൽ തല കലോത്സവങ്ങളിലും വിജയിച്ച 2025 -26 അധ്യയന വർഷത്തിൽ ആർട്സ് ഗ്രേസ് മാർക്കിന് അർഹത നേടിയ അവസാന വർഷ ബിരുദ/ ബിരുദ ബിരുദാനന്തര ബിരുദ/ഇന്‍റഗ്രേറ്റഡ് പിജി വിദ്യാർഥികൾ ഒഴികെയുള്ളവരിൽ നിന്നും ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ഫൈൻ ആർട്സ് അഡ്വൈസർ/പ്രിൻസിപ്പൽ സാക്ഷ്യ പ്പെടുത്തിയ പ്രഫോർമ, മാർക്ക് ലിസ്റ്റിന്‍റേയും ഹാൾടിക്കറ്റിന്‍റേയും മെറിറ്റ് സർട്ടിഫിക്കറ്റിന്‍റേയും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം സർവകലാശാല താവക്കര ആസ്ഥാനത്തെ വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടറുടെ കാര്യാലയത്തിൽ (അമിനിറ്റി സെന്‍റർ) 2026 ജൂൺ എട്ടിന് വൈകുന്നേരം അഞ്ചിന് വരെ നേരിട്ട് സമർപ്പിക്കാവുന്നതാണ്. അപേക്ഷസമർപ്പണം സംബന്ധിച്ച നിർദേശങ്ങൾ, സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് പ്രഫോർമയുടെ സോഫ്റ്റ് കോപ്പി എക്സൽ ഫോർമാറ്റിൽ [email protected] എന്ന ഇമെയിൽ അഡ്രസിൽ നിർബന്ധമായും ലഭ്യമാക്കേണ്ടതാണ്.
എംഎസ്‌സി ഫിസിക്സ് പ്രവേശനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി മേയ് 24. കൂടുതൽ വിവരങ്ങൾക്കു 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ. ഹാൾ ടിക്കറ്റ് അഫിലിയേറ്റഡ് കോളജുകളിൽ18ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎസ്‌സി, എംഎ, എംടിടിഎം, എംകോം, എംഎസ്ഡബ്ല്യൂ. (റെഗുലർ/ സപ്ലിമെൻററി /ഇംപ്രൂവ്മെൻറ് - 2022 അഡ്മിഷൻ മുതൽ) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
University News
കണ്ണൂർ സർവകലാശാല ഗണിത ശാസ്ത്ര പഠനവകുപ്പിൽ 16.06.2026 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് (റഗുലർ / സപ്ലിമെന്‍ററി ) പരീക്ഷകൾ 01.06.2026ന് ആരംഭിക്കുന്ന വിധത്തിൽ പുന:ഃക്രമീകരിച്ചു. പുതുക്കിയ പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എൻഎസ്എസ് ഗ്രേസ് മാർക്ക്
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെയും കാന്പസുകളിലെയും 2024 - 2026 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർക്കുള്ള ഗ്രേസ് മാർക്കിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ നിശ്ചിത പ്രൊഫോർമയിൽ തയാറാക്കി ബന്ധപ്പെട്ട പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ഹാൾടിക്കറ്റ് അല്ലെങ്കിൽ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, സംസ്ഥാന്/ദേശീയ/അന്തർദേശീയ സർട്ടിഫിക്കറ്റിന്റ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം താവക്കരയിലെ എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ ഓഫീസിൽ നേരിട്ടെത്തിക്കണം.
അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ, പ്രൊഫോർമ എന്നിവ സർകലാശാല വെബ് സൈറ്റിൽ Director of Student Services ൽ NSS /DSS എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷകൾ ജൂൺ ആറിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
യുജിസി നെറ്റ് പരീക്ഷാ പരിശീലനം
മാനവിക വിഷയങ്ങളിൽ യൂ ജി സി 2026 ജൂൺ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ഏതാനും സിറ്റുകൾ കൂടി ബാക്കിയുണ്ട്. താത്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972703130.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ കൊമേഴ്‌സ് വിഷയത്തിൽ പിഎച്ച്ഡിക്കായി കെ. ആതിര സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ് 22ന് രാവിലെ പതിനൊന്നിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ ശ്രീനാരായണ കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
കണ്ണൂർ: ആറാം സെമസ്റ്റർ ബിഎസ്‌സി/ബിസിഎ (റെഗുലർ/ സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 22ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സ്വീകരിക്കും.
വാക്ക് ഇൻ ഇന്‍റർവ്യൂ 16ന്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്‍റ് എൻജിനിയർ (ഇലക്ട്രിക്കൽ)തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർകൾക്കായി വാക്ക് ഇൻ ഇന്‍റർവ്യൂ 16 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂർ സർവകലാശാലയുടെ താവക്കര ആസ്ഥാനകാര്യാലയത്തിൽ നടക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11.00 ന് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റ് www.kannuruniversity.ac.in ൽ ലഭ്യമാണ്.
University News
കണ്ണൂർ: പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്
എൽഎൽഎം മേഴ്സി ചാൻസ് പരീക്ഷകളുടെ ഹാൾടിക്കറ്റ്
കണ്ണൂർ: സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം പ്രോഗ്രാമിന്‍റെ വൺ ടൈം മേഴ്സി ചാൻസ് (സിസിഎസ്എസ് - സപ്ലിമെന്‍ററി) 2015 - 2019 അഡ്മിഷൻ പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിൽ 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്- 2024 ആൻഡ് 2025 അഡ്മിഷൻ) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ കോളജുകൾക്ക് കെ-റീപ്പ് ലോഗിനിലും വിദ്യാർഥികൾക്ക് സ്റ്റുഡന്‍റ് മൊബൈൽ ആപ്പിലും ലഭ്യമാണ്.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിഎ/ബിടിടിഎം / ബിഎസ്ഡബ്ല്യൂ (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 21ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ / സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസിൽ പുനഃ പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 20ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
പ്രൊജക്റ്റ്/ പ്രായോഗിക പരീക്ഷ
കണ്ണൂർ: പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിഎ അറബിക് ആൻഡ് ഇസ്‌ലാമിക് ഹിസ്റ്ററി ഏപ്രിൽ 2026 പൊജക്ട് ആൻഡ് ഡിടിപി ഇൻ അറബിക് ( ഡിസി) 2026 പരീക്ഷ 18,19,21 തീയതികളിൽ തളിപ്പറമ്പ സർ സയ്ദ് കോളജിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം അസൈൻമെന്‍റ്
കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം/ സപ്ലിമെന്‍ററി - 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2026 സെഷൻ, ഇന്‍റേണൽ ഇവാലുവേഷൻ അസൈൻമെന്‍റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്‍റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്‍റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല താവക്കര കാമ്പസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്‍റ് നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്‍റുകൾ ലഭിക്കേണ്ട അവസാന തിയതി മേയ് 23 ആണ്.
University News
മേയ്11 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ 2020-2023 അഡ്മിഷൻ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പാലക്കുന്ന് ഗ്രീൻ വുഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കാസർഗോഡ് ഗവ . കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്
പരീക്ഷാ ഫലം
ഒന്നാം സെമെസ്റ്റർ ത്രിവത്സര എൽഎൽബി (റഗുലർ /സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.ഉത്തരക്കടലാസിന്‍റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 20-05-2026 വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
പരീക്ഷാ വിജ്ഞാപനം
10.06.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ ,സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷകൾക്ക് 14.05.2026 മുതൽ 20.05.2026 വരെ പിഴയില്ലാതെയും 22.05.2026 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാം.
അഫിലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും 03.06.2026 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംബിഎ (റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 11.05.2026 മുതൽ 14.05.2026 വരെ പിഴയില്ലാതെയും 16.05.2026 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാം .
03.06.2026 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്റുകളിലെയും നാലാം സെമസ്റ്റർ എംസിഎ (റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ) മേയ് 2026 പരീക്ഷകൾക്ക് 13.05.2026 മുതൽ 18.05.2026 വരെ പിഴയില്ലാതെയും 19.05.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
ഇഫക്റ്റീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ്: 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാമ്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻഎന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ നാലാം ബാച്ചിലേക്ക് 15.05.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി , പ്ലസ് ടു, ഫീസ്: 4,000/- രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 18.05.2026 വൈകിട്ട് 5 മണിക്ക് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം
എംഎ മ്യൂസിക് പ്രവേശനം
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാന്പസിലെ സംഗീത പഠന വകുപ്പിൽ എം എ മ്യൂസിക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത 45 ശതമാനം മാർക്കോടെ ബി എ മ്യൂസിക് ബിരുദം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 24 വരെ സ്വീകരിക്കും. www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്
പിഎച്ച്ഡി പ്രവേശനം
കണ്ണൂർ സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ പിഎച്ച്ഡി. പ്രവേശനത്തിനായി എസ്‌സി വിഭാഗത്തിൽ ഒരു ഒഴിവ് നിലവിലുണ്ട്. യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ മേയ് 21നകം ലഭിക്കണം.ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ വകുപ്പ് റിസർച്ച് കമ്മിറ്റി മുഖേന അഭിമുഖം നടത്തി പ്രവേശനം നൽകും.യോഗ്യത, അപേക്ഷ സമർപ്പിക്കുന്ന് രീതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്
University News
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിൽ 18 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
യൂജിസി - നെറ്റ് 2026 പരീക്ഷാ പരിശീലനം
കണ്ണൂർ: മാനവിക വിഷയങ്ങളിൽ യൂജിസി 2026 ജൂൺ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം നൽകും. താത്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 04972703130 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഒറ്റത്തവണ മേഴ്‌സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (സിസിഎസ് എസ്-2015 മുതൽ 2019 അഡ്മിഷൻ വരെ ഒറ്റത്തവണ മേഴ്‌സി ചാൻസ് സപ്ലിമെന്‍ററി) നവംബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ് 14ന്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ കോമേഴ്‌സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന സുഹ്റ കൊവ്വമ്മൽ ഗവേഷണ വിദ്യാർഥി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിനുമേലുള്ള ഓപ്പൺ ഡിഫൻസ് 14ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുൻപ് മുതൽ ശ്രീനാരായണ കോളജ് കണ്ണൂർ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ: മൂന്നാം സെമസ്റ്റർ ബിഎഡ്ബിരുദം(റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്)നവംബർ 2025 , ഒമ്പതാം സെമസ്റ്റർ ബിഎഎൽഎൽബി(റെഗുലർ) നവംബർ 2025, അഫിലിയേറ്റഡ് കോളജിലെ ഏഴാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി കംപൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിഗ്രി ഒക്ടോബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ചുമതലയേറ്റു
കണ്ണൂർ: കണ്ണൂർ സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസറായി ബി.ജെ. പ്രദീപ് ചുമതലയേറ്റു. സംസ്ഥാനത്തെ സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസറാകുന്ന ആദ്യ കാഴ്ച പരിമിതനാണ് ഇദ്ദേഹം. തിരുവനന്തപുരം സ്വദേശിയായ പ്രദീപ് കേരള സർവകലാശാലയിൽ നിന്ന് മാധ്യമ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും സിഡിറ്റിൽ നിന്ന് ഡെവലപ്മെന്‍റ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളിൽ റിപ്പോർട്ടർ, ബ്യൂറോ ചീഫ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
University News
29.05.2026 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പിജിഡിഎൽഡി (റെഗുലർ/സപ്ലിമെന്‍ററി ) നവംബർ2025 പരീക്ഷകൾക്ക് 07.05.2026 മുതൽ 12.05.2026 വരെ പിഴയില്ലാതെയും14.05.2026 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ 18.05.2026 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ പിജി (റെഗുലർ/സപ്ലിമെന്‍ററി ) മേയ് 2026 പരീക്ഷകൾ 16.06.2026ന് ആരംഭിക്കുന്ന വിധത്തിൽ പുന:ക്രമീകരിച്ചിട്ടുണ്ട് . പുതുക്കിയ പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാ പുനർവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ 07.05.2026 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം(സിബിസിഎസ്എസ് -റെഗുലർ/ 2025അഡ്മിഷൻ/ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി-2024അഡ്മിഷൻ), മേയ് 2026 പരീക്ഷകൾ 2026 ജൂൺ 17 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനഃ ക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്..
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളജുകളിൽ 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റെഗുലർ/ ഇപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.kannuruniversity.ac.in). ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്. പരീക്ഷകൾ രാവിലെ 10 നും വെള്ളിയാഴ്ചകളിൽ രാവിലെ 9.30 നും ആരംഭിക്കും.
എംഎ എക്കണോമിക്‌സ്
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ എംഎ എക്കണോ മിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ്13 ന്
കണ്ണൂർ സർവകലാശാലയിൽ കൊമേഴ്‌സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന കെ. നിഷ എന്ന ഗവേഷണ വിദ്യാർഥിനി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തി ന്മേലുള്ള ഓപ്പൺ ഡിഫൻസ് 13ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുൻപ് മുതൽ കണ്ണൂർ ശ്രീനാരായണ കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും
ഫിസിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന സി.ടി. ഇല്യാസ് എന്ന വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 12 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ പയ്യന്നൂർ കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
പരീക്ഷാ സമയത്തിൽ മാറ്റം
അഫിലിയേറ്റഡ് കോളജുകളിൽ 06.05.2026 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ-2024 അഡ്മിഷൻ ) ഏപ്രിൽ 2026, നാലാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് 2020-2023 അഡ്മിഷൻ ) ഏപ്രിൽ 2026, നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026, 11.05.2026 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എഫ്‌വൈയു ജിപി (റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് -2024 ആൻഡ് 2025 അഡ്മിഷൻ ) ഏപ്രിൽ 2026, രണ്ടാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി 2020-2023 അഡ്മിഷൻ) ഏപ്രിൽ 2026 , രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലി ജൻസ് ആൻഡ് മെഷീൻ ലേണിംഗ്(റെഗുലർ/സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 എന്നീ പരീക്ഷകൾ രാവിലെ 10 നും വെള്ളിയാഴ്ചകളിൽ രാവിലെ 9.30 നും ആരംഭിക്കുന്ന രീതിയിൽ സമയം പുനഃ ക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
University News
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ 18.05.2026 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ പി ജി (റഗുലർ,സപ്ലിമെന്‍ററി ) മേയ് 2026 പരീക്ഷകൾ 16.06.2026-ന് ആരംഭിക്കുന്ന വിധത്തിൽ പുന:ക്രമീകരിച്ചു. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
എംഎ ആന്ത്രോപോളജി കോഴ്സ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാന്പസിലെ ആന്ത്രോപോളജി പഠനവകുപ്പിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എംഎ. ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത. റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ admissions.kannuruniversity.ac.in എന്ന കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ മേയ് 24 നകം രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് . ഫോൺ 0497-2766388, 0497-2715227.
ഹാൾ ടിക്കറ്റ്
06.05.2026 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് -2020-2023 അഡ്മിഷൻ ) ഏപ്രിൽ 2026 പരീക്ഷകളുടെ നോമിനൽ റോളും ഹാൾ ടിക്കറ്റും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കാസർഗോഡ് ഗവ . കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം.
അഫിലിയേറ്റഡ് കോളജുകളിൽ 06-05-2026-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.
പുതുക്കിയ ടൈം ടേബിൾ
25.05.2026 ന് ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ച , മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ എൽഎൽബി (റഗുലർ / സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
University News
06.05.2026 ന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ എം എസ് സി കംപ്യൂട്ടർ സയൻസ്/ എം എസ് സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രോഗ്രാമിന്‍റെ എംഎസ്സിഎസ് 04ഇ01 നാച്വറൽ ലാംഗ്വേജ് പ്രോസസിംഗ് എന്ന എലെക്റ്റിവ് പേപ്പറിന്റെ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പ്രകാരം പരീക്ഷ 14.05.2026 ന് നടക്കും. സമയക്രമത്തിൽ മാറ്റമില്ല. മറ്റു പരീക്ഷകൾ മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരം തന്നെ നടക്കും.
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാന്തര ബിരുദം (റഗുലർ / സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന , ഫോട്ടോകോപ്പി , സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 12.05.2026 വരെ സ്വീകരിക്കും.
ഹാൾ ടിക്കറ്റ്
സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ നാലാം സെമസ്റ്റർ എംഎഡ്. ഡിഗ്രി (റഗുലർ / സപ്ലിമെന്‍ററി), മേയ് 2026 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾ ടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ/ഇപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
കണ്ണൂർ: മേയ് 11 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം (എഫ് വൈയുജിപി -2024 ആൻഡ് 2025 അഡ്മിഷൻ റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ആൻഡ് 2020-2023 അഡ്മിഷൻ- സപ്ലിമെന്‍ററി ) ഏപ്രിൽ 2026 , രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
കണ്ണൂർ: മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയർ സയൻസിൽ നടത്തപ്പെട്ട ഒന്നാം സെമസ്റ്റർ എംഎസ്‌സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി ഡിഗ്രി നവംബർ 2025,അഫിലിയേറ്റഡ് കോളജിലെ ഒൻപതാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിഗ്രി ഒക്ടോബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ പുനഃക്രമീകരിച്ചു
കണ്ണൂർ: തേർഡ് പ്രൊഫഷണൽ ബിഎഎംഎസ് വൺ ടൈം മേഴ്സി ചാൻസ് (ഡിസംബർ 2025) പരീക്ഷകൾ 18.05.2026 ന് ആരംഭിക്കുന്ന വിധം പുനക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും
പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ
കണ്ണൂർ: ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്(റഗുലർ/സപ്ലിമെന്‍ററി), ഏപ്രിൽ 2026 പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ മേയ് അഞ്ച്, ആറ് തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
University News
കണ്ണൂർ: സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിഎ, ബിബിഎ, ബികോം സപ്ലിമെന്‍ററി /ഇപ്രൂവ്മെന്‍റ് (2020-2023 അഡ്മിഷൻ) ബിരുദ പരീക്ഷകളുടെ ഫലം 24/04/2026 ന് പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. പുന പരിശോധന /സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി :07/05/2026.
തീയതി നീട്ടി
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എഫ്‌വൈയുജിപി (ഏപ്രിൽ 2026) പരീക്ഷകളുടെ ഇന്‍റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 28.05.2026 വരെ നീട്ടി.
രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (മേയ് 2026 ) പരീക്ഷകളുടെ എപിസി, ഫീ സ്റ്റേറ്റ്മെന്‍റ് എന്നിവ പിഴയില്ലാതെ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് വരെ നീട്ടി.
പ്രാക്ടിക്കൽ മാർക്ക് എൻട്രി
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എഫ്‌വൈയുജിപി പ്രാക്ടിക്കൽ / പ്രാക്റ്റിക്കം (ഏപ്രിൽ 2026 ) പരീക്ഷകളുടെ മാർക്ക് എൻട്രി ചെയ്യാനുള്ള ലിങ്ക് 07.05.2026 മുതൽ 28.05.2026 വരെ ലഭ്യമായിരിക്കും.
പ്രോജക്ട്/ വൈവ പരീക്ഷകൾ
കണ്ണൂർ: പത്താം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ/സപ്ലിമെന്‍റി), ഏപ്രിൽ 2026 പ്രോജക്ട്/ വൈവ പരീക്ഷകൾ ഇന്നും നാളെയുമായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
University News
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശനത്തിനായി എസ്‌സി വിഭാഗത്തിൽ ഒരു ഒഴിവ് നിലവിലുണ്ട്. യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 11 മേയ് 2026.
ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ വകുപ്പ് റിസർച്ച് കമ്മിറ്റി (DRC) മുഖേന അഭിമുഖം നടത്തി പ്രവേശനം അനുവദിക്കുന്നതാണ്. യോഗ്യത, അപേക്ഷ സമർപ്പിക്കുന്ന രീതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സർവകലാശാല പഠന വകുപ്പുകൾ/സെന്ററുകളിലെ യുജി/പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകൾ/സെന്‍ററുകൾ എന്നിവിടങ്ങളിലെ യുജി/പിജി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ 25.04.2026 രാവിലെ 10 ന് ആരംഭിച്ച് 24.05.2026 വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നതുമാണ്. പ്രോസ്പെക്ടസ് ഉൾപ്പെടെ യുള്ള കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സംശയങ്ങൾക്ക് ഫോൺ /ഇ-മെയില് മുഖാന്തരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2766388, 2715227, 7356948230. E -mail id: [email protected]
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എംഎഡ് (സിബിസിഎസ്എസ്- റെഗുലർ/സപ്ലിമെന്‍ററി), മേയ് 2026 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ആറാം സെമസ്റ്റർ എംകോം (അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്, റെഗുലർ -2023 അഡ്മിഷൻ/സിലബസ് ആൻഡ് സപ്ലിമെന്‍ററി - 2022 അഡ്മിഷൻ/ സിലബസ്) മേയ് 2026 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 07/05/2026 വരെ അപേക്ഷിക്കാം.
"ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ്" സർട്ടിഫിക്കറ്റ് കോഴ്സ്: മേയ് രണ്ടുവരെ ഓൺലൈൻ ആയി അപേക്ഷിക്കാം
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാന്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻ (EEC)” ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ നാലാം ബാച്ചിലേക്ക് 02.05.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 4,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 05.05.2026 വൈകുന്നേരം അഞ്ചിന് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം.
University News
കണ്ണൂർ: മേയ് ഏഴിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 20.04.2026 വരെ പിഴയില്ലാതെയും 22.04.2026 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാം.
വിദൂര വിദ്യാഭ്യാസം - ഒന്ന് രണ്ട് വർഷ ബിരുദം (സപ്ലിമെന്‍ററി - 2019 അഡ്മിഷൻ ) ഏപ്രിൽ 2025, ഒന്ന്, രണ്ട് ,മൂന്ന് വർഷ (2011 അഡ്മിഷൻ മുതൽ ) ബിരുദ മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് 22.04.2026 വരെ പിഴയോടു കൂടി അപേക്ഷിക്കാം.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ: നാലാം സെമസ്റ്റർ എംകോം (5 ഇയർ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ് സപ്ലിമെന്‍ററി 2022 ആൻഡ് 2023 അഡ്മിഷൻ) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 29/04/2026 വരെ അപേക്ഷിക്കാം.
University News
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്), ഒക്ടോബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര ക്കടലാസ് പുനർമൂല്യനിർണയം /സൂക്ഷ്മപരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 21ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.
രണ്ട്, നാല്, ആറ് സെമസ്റ്റർ ബിഎ/ബിഎസ്‌സി/ബിസിഎ (2009-2013 അഡ്മിഷൻ) മേഴ്‌സി ചാൻസ് ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന,സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഏപ്രിൽ 23 വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കുന്നതാണ്.
അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്‍ററി) ഡിഗ്രി നവംബർ 2025 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 21 വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
പരീക്ഷാ തീയതി പുനക്രമീകരിച്ചു
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം (2024 & 2025 അഡ്മിഷൻ -എഫ്‌വൈയുജി പാറ്റേൺ-റെഗുലർ/സപ്ലിമെന്‍ററി ആൻഡ് 2020 -2023 അഡ്മിഷൻ- സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷകൾ മേയ് 20 ന് ആരംഭിക്കും. പുതുക്കിയ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
ഹാൾ ടിക്കറ്റ്
സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി (FYIMP) റെഗുലർ മേയ് 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ കെ-റീപ്പ് ലോഗിനിലും കെ-റീപ്പ് മൊബൈൽ ആപ്പിലും ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ് ഏപ്രിൽ16ന്
കണ്ണൂർ സർവ്കലാശാലയിൽ സൂഓളജി വിഷയത്തിൽ ഗവേഷണം നടത്തുന്ന കെ.എം. മുഹമ്മദ് സാബിത് എന്ന വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ്16ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാ ണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുൻപ് മുതൽ കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
എൽഎൽബി ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല മഞ്ചേശ്വരം കാന്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും എൽഎൽബി (ത്രീ ഇയർ സെമസ്റ്റർ പാറ്റേൺ ) പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് (2022 പ്രവേശനം ) തങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് ഏഴു മുതൽ സർവകലാശാല വെബ്സൈറ്റ് വഴി (www.kannuruniversity.ac.in) ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫീസ് ഘടനയും അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങളും ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ് .
ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ്: അപേക്ഷിക്കാം
ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാ ശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ്, ഇംഗ്ലീഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാന്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ നാലാം ബാച്ചിലേക്ക് 10 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി പ്ലസ് ടു, ഫീസ്: 4,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവര ങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 17ന് വൈകുന്നേരം അഞ്ചിന് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം.
University News
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ/എംഎസ്‌സി/എംബിഎ /എംസിഎ/എം. ലിബ് ഐഎസ്‌സി /എംപിഇഎസ്/എൽഎൽഎം (സിബിസിഎസ്എസ് - സപ്ലിമെന്‍ററി -2023, 2024, 2025 അഡ്മിഷൻ ) ജനുവരി 2026 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക്18 ന് വൈകുന്നേരം അഞ്ചു വരെ ഓഫ് ലൈനായി അപേക്ഷിക്കാം
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ (മാത്തമാറ്റിക്കൽ സയൻസ് പഠന വകുപ്പ് ഒഴികെ) നാലാം സെമസ്റ്റർ എംഎ/ എംഎസ്‌സി /എംസിഎ/എംഎൽഐഎസ്‌സി/എൽഎൽഎം/എംബിഎ/ എംപിഇഎസ് (സിബിസിഎസ്എസ് -റെഗുലർ -2024 അഡ്മിഷൻ /സപ്ലിമെന്‍ററി -2023 ആൻഡ് 2022 അഡ്മിഷൻ ), മേയ് 2026 പരീക്ഷകൾ 2026 ജൂൺ മൂന്നു മുതൽ ആരംഭിക്കുന്ന തരത്തിൽ പുനർ വിജ്ഞാപനം ചെയ്തു. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ് 10ന്
കണ്ണൂർ സർവകലാശാലയിൽ കൊമേഴ്‌സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.കെ. വൈശാഖ് എന്ന ഗവേഷണ വിദ്യാർഥി തന്‍റെ പിഎച്ച്ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തി ന്‍റെ ഓപ്പൺ ഡിഫൻസ് 2026 ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗി ലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുൻപ് മുതൽ ശ്രീനാരായണ കോളജ്, കണ്ണൂർ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സിബിസിഎസ്എസ്-റെഗുലർ -2025 അഡ്മിഷൻ/ സപ്ലിമെന്‍ററി-2024 അഡ്മിഷൻ), മേയ് 2026 പരീക്ഷകൾക്ക് 2026 ഏപ്രിൽ 21 മുതൽ 25 വരെ അപേക്ഷിക്കാവുന്നതാണ്.
ഇതിന് മുന്നോടിയായി ഡിപ്പാർട്ട്മെന്‍റ് ലെവൽ കോഴ്സ് രജിസ്ട്രേഷനും സ്റ്റുഡന്റ് രജിസ്ട്രേഷനും മാർച്ച് 31 മുതൽ ഏപ്രിൽ 20 വരെയുള്ള തീയതികളിൽ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റെഗുലർ) മേയ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോ കോപ്പി എന്നിവയ്ക്ക് 2026 ഏപ്രിൽ 13 വരെ അപേക്ഷിക്കാം.
University News
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റെഗുലർ - 2023 പ്രവേശനം, സപ്ലിമെന്‍ററി - 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്ട് റിപ്പോർട്ട് സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കാനുള്ള അവസാന തീയതി 10.04.2026 ന് വൈകുന്നേരം നാലു വരെ നീട്ടിയിരിക്കുന്നു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സിലബസിൽ പ്രോജക്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്.
ഹാൾടിക്കറ്റ്
മാർച്ച് 30 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ/സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പുതുക്കിയ ടൈം ടേബിൾ
എട്ട്, നാല് സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ /സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ ബിഎഡ് (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ) ഏപ്രിൽ 2026 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
പരീക്ഷാ വിജ്ഞാപനം
വിദൂര വിദ്യാഭ്യാസം - ഒന്ന് രണ്ട് വർഷ ബിരുദം (സപ്ലിമെന്‍ററി -2019 അഡ്മിഷൻ ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 31.03.2026 മുതൽ 13.04.2026 വരെ പിഴയില്ലാതെയും16.04.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മേഴ്സി ചാൻസ് പരീക്ഷ
വിദൂര വിദ്യാഭ്യാസം - ഒന്ന്, രണ്ട്, മൂന്ന് വർഷ (2011 അഡ്മിഷൻ മുതൽ ) ബിരുദ മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് 31.03.2026 മുതൽ 13.04.2026 വരെ പിഴയില്ലാതെയും 16.04.2026 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ് . മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
സർവകലാശാലയുടെ കോമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ എട്ടാം സെമസ്റ്റർ എംകോം (അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ് )ഡിഗ്രി (സിബിസിഎസ്എസ് - റഗുലർ - 2022 അഡ്മിഷൻ /ലാറ്ററൽ എൻട്രി -2025 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾ ടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്‍റഗ്രേറ്റഡ് എം പി ഇ എസ് ) (സി ബി സി എസ് എസ് - സപ്ലിമെന്‍ററി - 2023 അഡ്മിഷൻ ) മേയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ടൈംടേബിൾ
എട്ടാം സെമസ്റ്റർ എംകോം (അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ്) ( സിബിസിഎസ്എസ് - റഗുലർ/ ലാറ്ററൽ എൻട്രി ) മേയ് 2026 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
2023 അഡ്മിഷൻ, ഇന്റഗ്രേറ്റഡ് എംപിഇഎസ് വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി-2023 അഡ്മിഷൻ), മേയ് 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ ചരിത്രത്തിൽ ഗവേഷണം നടത്തുന്ന എ.പി. രഞ്ജിത്ത്കുമാർ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് ഏപ്രിൽ ഏഴിന് രാവിലെ 10 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി, ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും
University News
രണ്ടാം സെമസ്റ്റർ എഫ്‌വൈയുജിപി ഏപ്രിൽ 2026 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എപിസി സമർപ്പിക്കാനുള്ള തിയതി 31 വരെ നീട്ടിയിരിക്കുന്നു.
പുനഃക്രമീകരിച്ചു
അഫിലിയേറ്റഡ് കോളജുകളുടെ നാലാം സെമസ്റ്റർ പിജി (R/S/I) മേയ് 2026 പരീക്ഷയ്ക്കപേക്ഷിച്ച റെഗുലർ വിദ്യാർഥികളുടെ ഫീ സ്റ്റേറ്റ്മെന്‍റും സപ്ലിമെൻന്‍ററി /ഇംപ്രൂവ്മെന്‍റ് അപേക്ഷകരുടെ ഫീ സ്റ്റേറ്റ്മെന്‍റും അപേക്ഷകളുടെ പകർപ്പും സർവകലാശാലയിൽ ലഭിക്കുന്നതിനുള്ള അവസാന തിയതി നാളെ ആണ് .
എപിസി ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള ലിങ്ക് 27 മുതൽ ലഭ്യമായിരിക്കും . സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം മാർച്ച് 31.
ഇന്‍റേണൽ മാർക്ക് ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള ലിങ്ക് 09/04/2026 മുതൽ ലഭ്യമായിരിക്കും. അവസാനിക്കുന്ന തിയതി 23/04/2026 ആണ്.
University News
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (FYUGP പാറ്റേൺ – 2024 പ്രവേശനം - റെഗുലർ മാത്രം) മൂന്നാം സെമസ്റ്റർ നവംബർ 2025 സെഷനിലെ നിരന്തര സമഗ്ര മൂല്യനിർണയത്തിന്റെ (CCA ) ഭാഗമായ അസൈൻമെന്‍റ് ചോദ്യങ്ങൾ, കവറിംഗ് ഷീറ്റ്, മാർഗ നിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ Academics > Private Registration > Assignment > UG > ( Three Year UG (FYUGP Pattern - 2024 Admission) ലിങ്കിൽ ലഭ്യമാണ്. ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്‍റിനൊപ്പം സമർപ്പിക്കണം.
തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്‍റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 20.04.2026 ആണ്. അസൈൻമെന്‍റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് അസൈൻമെന്‍റുകൾ താവക്കര കാന്പസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫീസിൽ, സമർപ്പിക്കേണ്ടതാണ്. മറ്റു ദിവസങ്ങളിൽ അസൈൻമെന്‍റ് നേരിട്ട് സ്വീകരിക്കുന്നതായിരിക്കില്ല.
മൂന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്‍ററി വിദ്യാർഥികൾക്കുള്ള അസൈൻമെന്‍റ് ചോദ്യങ്ങൾ പിന്നീട് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും.
അഭിമുഖ പരീക്ഷ നാളെ
കണ്ണൂർ: സർവകലാശാലയുടെ സാമ്പത്തിക ശാസ്ത്ര ഗവേഷണത്തിനുള്ള അഭിമുഖ പരീക്ഷ പാലയാട് ഡോ. ജാനകി അമ്മാൾ കാന്പസിൽ നാളെ രാവിലെ10 ന് നടക്കും. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10ന് വകുപ്പു മേധാവി മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9400337417.
പരീക്ഷാ പുനർ വിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംപിഇഎസ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി - 2023 അഡ്മിഷൻ), മേയ് 2025 പരീക്ഷകൾ 2026 മാർച്ച് 31 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃ വിജ്ഞാപനം ചെയ്തു. പുതുക്കിയ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സിബിസിഎസ്എസ്- റെഗുലർ), മേയ് 2026പരീക്ഷകൾ 2026 ഏപ്രിൽ 20 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനർവിജ്ഞാപനം ചെയ്തു. പരീക്ഷാ പുനർ വിജ്ഞാപനം സർവകലാ ശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല പഠന വകുപ്പിൽ 2026 ഏപ്രിൽ 06 മുതൽ ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ എംകോം ( 5 ഇയർ ഇന്‍റഗ്രേറ്റഡ്) (സിബിസിഎസ്എസ്-റെഗുലർ-2022 അഡ്മിഷൻ) / എംകോം (ലാറ്ററൽ എൻട്രി-2025 അഡ്മിഷൻ ), മേയ് 2026 പരീക്ഷളുടെ പുതുക്കിയ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എഫ്‌വൈയുജിപി ഏപ്രിൽ 2026 പരീക്ഷാ രജിസ്ട്രേഷനും ഫീ പേയ്‌മെന്‍റ് പൂർത്തീകരിക്കുന്നതിനുമുള്ള അവസാന തീയതി 27 വരെ നീട്ടിയിരിക്കുന്നു. നിശ്ചിത തീയതിക്കു ള്ളിൽ തന്നെ പരീക്ഷാ രജിസ്ട്രേഷനും ഫീ പേയ്മെന്റും പൂർത്തീകരിച്ചിട്ടുണ്ടെന്ന് കോളജുകൾ ഉറപ്പ് വരുത്തണം .
പരീക്ഷ പുനഃക്രമീകരിച്ചു
നാലാം സെമസ്റ്റർ എഫ്‌വൈയുജിപി ഏപ്രിൽ 2026 പരീക്ഷകൾ 05-05-2026 നു ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ചിരിക്കുന്നു.
രണ്ടാം സെമസ്റ്റർ എഫ്‌വൈയുജിപി ഏപ്രിൽ 2026 പരീക്ഷകൾ 07-05-2026 നു ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ചിരിക്കുന്നു. ടൈം ടേബിളുകൾ പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാ ഫലം
നവംബർ 2025 സെഷനിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയ
ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഹാൾ ടിക്കറ്റ്
1. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് ബിഎ എൽഎൽ ബി ഡിഗ്രി റെഗുലർ 2023 അഡ്മിഷൻ/ബിഎ എൽഎൽബി ഡിഗ്രി സപ്ലിമെന്‍ററി (2021 - 2022 അഡ്മിഷൻ/2016 - 2020 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ www.kannuruniversity.ac.in) ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നു കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് (ഫോൺ: 0497 2715264).
2. രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പരീക്ഷ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് / പ്രൈവറ്റ് രജിസ്ട്രേഷൻ ആൻഡ് എസ്ഡിഇ) ഏപ്രിൽ 2026 ഹാൾടിക്കറ്റ് 23 മുതൽ വിദ്യാർഥികൾക്ക് സർവകലാശാല വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ചു സാക്ഷ്യപ്പെടുത്തി, ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണം .
University News
നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി ) മേയ് 2026 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എപിസി സമർപ്പിക്കുവാനുള്ള തീയതി 24 വരെ നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എഫ്‌വൈയുജിപി (ഏപ്രിൽ 2026) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എപിസി സമർപ്പിക്കുവാനുള്ള അവസാന തീയതി മാർച്ച് 25.
ഹാൾ ടിക്കറ്റ്
സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്‍റഗ്രേറ്റഡ് എംപിഇഎസ് ) (സിബിഎസ്എസ് - 2023 അഡ്‌മിഷൻ - റെഗുലർ ) നവംബർ പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ് സൈറ്റിൽ ലഭ്യമാണ് .
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്റഗ്രേറ്റഡ് എംപിഇഎസ് വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി-2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
ഏപ്രിൽ16ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ /
സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 30.03.2026 മുതൽ 01.04.2026 വരെ പിഴയില്ലാതെയും 04.04.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷകളുടെ നോമിനൽ റോളും ഹാൾ ടിക്കറ്റും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കാസർഗോഡ് ഗവ. കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം .
പിഎച്ച് ഡി എൻട്രൻസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
പിഎച്ച്ഡി അഡ്മിഷൻ ഒക്ടോബർ 2025 മായി ബന്ധപ്പെട്ട് നടന്ന എൻട്രൻസ് പരീക്ഷയുടെ ഇക്കണോ മിക്സ്, കൊമേഴ്‌സ് വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ (research.kannuruniversity.ac.in) ലഭ്യമാണ്. ഇന്‍റർവ്യൂ ഷെഡ്യൂൾ പിന്നീട് അറിയിക്കുന്നതാണ്.
ഓപ്പൺ ഡിഫൻസ് തീയതി
കണ്ണൂർ സർവകലാശാലയിൽ മാത്സ്മാറ്റിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന സി.ജി. സന്തോഷ് കുമാർ എന്ന വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ് 2026 മാർച്ച് 30, തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 02.15 ന് വീഡിയോ കോൺഫറൻ സിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസ് സെമിനാറിന് മൂന്നു ദിവസം മുൻപ് മുതൽ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
അഭിമുഖം മാറ്റിവച്ചു
കണ്ണൂർ: സർവകലാശാലയിൽ മേട്രൺ /ഓവർസീയർ ഗ്രേഡ് II (സിവിൽ ) എന്നീ തസ്തിക കളിലേക്ക് ഇന്നും നാളെയുമായി (മാർച്ച് 18, 19) നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
University News
സർവകലാശാലയുടെ കൊമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ ആറാം സെമസ്റ്റർ എംകോം. (ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്.) റഗുലർ (2023 അഡ്മിഷൻ / 2023 സിലബസ്), സപ്ലിമെന്‍ററി ആൻഡ് ഇംപ്രൂവ്മെന്‍റ് (2022 അഡ്മിഷൻ / 2022 സിലബസ്), മേയ് 2026 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
16.03.2026 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പിജിഡിസിപി (റഗുലർ, സപ്ലിമെന്‍ററി) നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്
ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് പ്രോഗ്രാമിൻറെ ആറാം സെമസ്റ്റർ ഏപ്രിൽ 2026 (റഗുലർ/സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ) പരീക്ഷകളുടെ ഹാള് ടിക്കറ്റുകള് വെബ് സൈറ്റില് ലഭ്യമാണ് (website: www.kannuruniversity.ac.in). ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ മൂന്നാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ
കണ്ണൂർ സർവകലാശാല 2024 - 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ പ്രോഗ്രാമിന് പ്രവേശനം നേടിയ വിദ്യാർഥികളുടെ,കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ മൂന്നാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ 28 മുതൽ മാങ്ങാട്ടുപറന്പ് കാന്പസിലെ ഐടി പഠന വകുപ്പിൽ ആരംഭിക്കും.
പ്രാക്ടിക്കൽ ക്ലാസിനൊപ്പം പ്രസ്തുത കോഴ്സിന്‍റെ നിരന്തര സമഗ്ര മൂല്യനിർണയവും ഉൾപ്പെട്ടിരിക്കുന്നതിനാൽ ഹാജർ നിർബന്ധമാണ്. വിദ്യാർഥികൾ 28ന് രാവിലെ 9.30 ന് മാങ്ങാട്ട് പറമ്പ് കാന്പസിലെ ഐടി. പഠന വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. ഫോൺ: 0497-2784535.
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ആറാം സെമസ്റ്റർ എംകോം ( സിബിസിഎസ്എസ്- റഗുലർ 2023 അഡ്മിഷൻ/ സപ്ലിമെന്‍ററി 2022 അഡ്മിഷൻ), മേയ് 2026, നാലാം സെമസ്റ്റർ എംകോം ( സിബിസിഎസ്എസ്- സപ്ലിമെന്‍ററി 2022 & 2023 അഡ്മിഷൻ), മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
06.04.2026 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റഗുലർ / സപ്ലിമെന്‍ററി ) ഏപ്രിൽ 2026 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ / സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) ഒക്ടോബർ 2025 , സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാന്പസിലെ ത്രിവത്സര എൽഎൽബി ഡിഗ്രി കോഴ്സിന്‍റെ അഞ്ചാം സെമസ്റ്റർ (റഗുലർ / സപ്ലിമെന്‍ററി) നവംബർ 2025 എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സർകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 25ന് വൈകുന്നേരം അഞ്ചു വരെ ഓൺ ലൈനായി സ്വീകരിക്കും.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും .
ഡോ.ജാനകി അമ്മാൾ കാന്പസിലെ ഇംഗ്ലീഷ് പഠനവകുപ്പിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ. ഇംഗ്ലീഷ് ഡിഗ്രി മേയ് -2025 , കണ്ണൂർ താവക്കര കാന്പസിലെ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഗ്രേസ് മാർക്കിന് അപേക്ഷിക്കാം
കണ്ണൂർ: സർവകലാശാല കലോത്സവത്തിലും സോണൽ, ദേശീയതല കലോത്സവങ്ങളിലും വിജയിച്ച 2025 -26 അധ്യയന വർഷത്തിൽ ആർട്സ് ഗ്രേസ് മാർക്കിന് അർഹത നേടിയ അവസാന വർഷ ബിരുദ, ബിരുദ ബിരുദാനന്തര ബിരുദ, ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിൽ നിന്നും ഗ്രേസ് മാർക്കിനുള്ള അപേക്ഷ ക്ഷണിച്ചു. ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ഫൈൻ ആർട്സ് അഡ്വൈസറോ പ്രിൻസിപ്പലോ സാക്ഷ്യപ്പെടുത്തിയ പ്രൊഫോർമ, മാർക്ക് ലിസ്റ്റ്, ഹാൾടിക്കറ്റ്, മെറിറ്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ എന്നിവ സഹിതം 31ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം. അപേക്ഷകൾ താവക്കര സർവകലാശാല ആസ്ഥാനത്തെ വിദ്യാർഥി ക്ഷേമ വിഭാഗം ഓഫീസിലാണ് സമർപ്പിക്കേണ്ടത്. പ്രൊഫോർമ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കുന്പോൾ പാലിക്കേണ്ട പ്രത്യേക നിർദേശങ്ങൾ, പ്രൊഫോർമ എന്നിവ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പ്രൊഫോർമയുടെ സോഫ്റ്റ് കോപ്പി എക്സൽ ഫോർമാറ്റിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ നിർബന്ധമായും ലഭ്യമാക്കണം.
University News
കണ്ണൂർ സർവകലാശാലയുടെ എംകോം.(അഞ്ച് വർഷ ഇന്റഗ്രേറ്റഡ്) നാലാം സെമസ്റ്റർ (സിബിസി എസ്എസ്-സപ്ലിമെന്‍ററി 2022 & 2023 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ് 23ന്
കണ്ണൂർ സർവകലാശാലയിൽ കൊമേഴ്‌സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.സി. സുമ എന്ന ഗവേഷണ വിദ്യാർഥിനി പിഎച്ച്ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 23 ന് രാവിലെ 10 ന് വീഡിയോ കോൺഫറൻസിംഗ് മുഖേന നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുന്പ് മുതൽ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, കണ്ണൂർ സർവകലാശാല ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാകും.
തീയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം ( എഫ് വൈ യു ജി പാറ്റേൺ -റഗുലർ, സപ്ലിമെന്‍ററി -2024& 2025 അഡ്മിഷൻ / 2020 -2023 അഡ്മിഷൻ- സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷകൾക്ക് 17.03.2026 വരെ പിഴയില്ലാതെയും 21.03.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷകൾ ഏപ്രിൽ 22 ന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.
ഹാൾ ടിക്കറ്റ്
കണ്ണൂർ സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാന്പസിലെ ത്രിവത്സര എൽഎൽബി ആറാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്‍ററി), മേയ് 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497-2715264.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് )- നവംബർ 2025 പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷ 25ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
താത്പര്യപത്ര സമർപ്പണം തീയതി നീട്ടി
കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ, സെന്‍ററുകളിൽ 2026-27 അധ്യയന വർഷ പി.ജി പ്രവേശനത്തിനുള്ള ഓൺലൈൻ എൻട്രൻസ് പരീക്ഷ നടത്താൻ യോഗ്യതയുള്ള ഏജൻസികളിൽ നിന്നും താത്പര്യ പത്രം ക്ഷണിക്കുന്ന തീയതി നീട്ടി. പുതുക്കിയ തീയതി പ്രകാരം 13.03.2026 ന് വൈകുന്നേരം അഞ്ചു വരെയാണ് നീട്ടി. വിശദ വിവരങ്ങൾക്ക് kannuruniversity.ac.in എന്ന സൈറ്റ് സന്ദർശിക്കുക.
University News
ഒന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംബിഎ (എക്സിക്യൂട്ടീവ്) ഈവിനിംഗ് പ്രോഗ്രാം:
ഗസ്റ്റ് ഫാക്കൽട്ടി പാനൽ -മാർച്ച് 13 വരെ അപേക്ഷിക്കാം.
താവക്കര കാമ്പസിൽ മാനേജ്മെന്‍റ് സ്റ്റഡീസ് പഠനവകുപ്പിൽ നടത്തുന്ന എംബിഎ (എക്സിക്യൂട്ടീവ് ഈവിനിംഗ്-കോസ്റ്റ് ഷെയറിംഗ്) പ്രോഗ്രാമിന്‍റെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലേക്ക് ഫാക്കൽട്ടി പാനൽ തയാറാക്കുന്നു.15 വർഷത്തിൽ കുറയാതെ അധ്യാപന പരിചയമുള്ള വിരമിച്ച അധ്യാപകർ, 10 വർഷത്തിൽ കുറയാത്ത പ്രഫഷണൽ എക്സ്പീരിയൻസുള്ള ചാർട്ടേഡ് അക്കൗണ്ടൻറ്സ് അഡ്വക്കേറ്റ്സ്/ ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് സർവകലാശാല വെബ്സൈറ്റിലെ ACADEMICS-CENTRE FOR LIFELONG LEARNING-MBA ലിങ്കിൽ ഓൺലൈൻ ആയി ബയോഡാറ്റ 13 വരെ സമർപ്പിക്കാവുന്നതാണ്.
താത്കാലിക നിയമനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ അസിസ്റ്റന്‍റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് യോഗ്യത. പ്രവർത്തിപരിചയവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് മുൻഗണന. പിഎസ്സി നിഷ്കർഷിക്കുന്ന പ്രായപരിധി മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാ ർഥികൾ അവരുടെ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം10 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ വകുപ്പ് മേധാവിയുടെ മുന്നിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ് .
ഓപ്പൺ ഡിഫൻസ് 16ന്
കണ്ണൂർ സർവകലാശാലയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.വി. അഞ്ജന എന്ന ഗവേഷണ വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ്16 ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു.പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുൻപ് മുതൽ കണ്ണൂർ കൃഷ്ണ മേനോൻ കോളജിൽ ഇംഗ്ലീഷ് പഠനവിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ എട്ടാം സെമസ്റ്റർ എംകോം( അഞ്ച് ഇയർ ഇന്‍റഗ്രേറ്റഡ്) (സിബിസിഎസ്എസ്-റെഗുലർ-2022 അഡ്മിഷൻ), എംകോം (ലാറ്ററൽ എൻട്രി-2025 അഡ്മിഷൻ ) മേയ് 2026 പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 10 മുതൽ 12 വരെയും പിഴയോടു കൂടി 13 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംപിഇഎസ്(സിബിസിഎസ്എസ്- റെഗുലർ- 2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ നാളെ മുതൽ ഒൻപത് വരെയും പിഴയോടെ 10 വരെയും അപേക്ഷിക്കാം. കൂടാതെ രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംപിഇഎസ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി - 2023 അഡ്മിഷൻ) മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 11 മുതൽ 16 വരെയും പിഴയോടു കൂടി17 വരെയും അപേക്ഷിക്കാം.
University News
കണ്ണൂർ സർവകലാശാല താവക്കര കാന്പസിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടെലി ഫോൺ സൂപ്പർവൈസറെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്‍റർവ്യൂ ഇന്നു രാവിലെ 11 ന് താവക്കര സർവകലാശാല ആസ്ഥാന കാര്യാലയത്തിൽ നടക്കും .
വിദ്യാഭ്യാസ യോഗ്യത : 1.പ്രീഡിഗ്രി/പ്ലസ്ടു/തത്തുല്യയോഗ്യത. 2.ഡിപ്ലോമ ഇൻ ടെലികമ്യൂണി ക്കേഷൻ. 3. ഇന്‍റർനെറ്റ്/ഇമെയിൽ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ പാസ്. 4. അഞ്ചുവർഷം പ്രവൃത്തി പരിചയം (EPBX and FAX പരിപാലനത്തിലും ആൻഡ് ഓപ്പറേറ്റിംഗിലും).
അപേക്ഷകരുടെ പ്രായം 01.01.2026 ന് 50 വയസിൽ കവിയാൻ പാടില്ല.പ്രതിമാസ വേതനം 16000 രൂപ. തത്പരരായ ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസലും പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും തുടർന്നുള്ള ഇന്‍റർവ്യൂവിനും ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in)
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ: 22.04.2026 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 24.03.2026 മുതൽ 30.03.2026 വരെ പിഴയില്ലാതെയും 01.04.2026 വരെ പിഴയോടു കൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളജുകളിലെ 06.04.2026 ന് ആരംഭിക്കുന്ന
നാലാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ കംപ്യുട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/ സപ്ലിമെൻററി/ ഇംപ്രുവ് മെൻറ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 12.03.2026 മുതൽ 16.03.2026 വരെ പിഴയില്ലാതെയും 18.03.2026 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ടൈംടേബിൾ
11.03.2026 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ നവംബർ 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് - 2023 അഡ്മിഷൻ മുതൽ ), മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് - 2023 അഡ്മിഷൻ മുതൽ) എംഎ/എംഎസ്‌സി/ എംബിഎ/എംസിഎ/എംപിഇഎസ് /എം ലിബ് ഐഎസ്‌സി /എൽഎൽഎം സപ്ലിമെന്‍ററി ജനുവരി 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് (പ്രവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാ ശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ /സപ്ലിമെന്‍ററി ) മേയ് 2026 പരീക്ഷകൾക്ക് 12 മുതൽ 17 വരെ പിഴയില്ലാതെയും 19 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം
മാങ്ങാട്ട് പറമ്പ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ , നവംബർ 2025 പരീക്ഷകൾക്ക് ഇന്നു വരെ പിഴയില്ലാതെയും നാളെ വരെ പിഴയോടു കൂടിയും അപേക്ഷിക്കാം പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും നാലാം സെമസ്റ്റർ ബിഎഡ് (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026, രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്- പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
University News
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് - 2023 അഡ്മിഷൻ മുതൽ ), മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് - 2023 അഡ്മിഷൻ മുതൽ) എംഎ, എംഎസ്‌സി, എംബിഎ, എംസിഎ, എംപിഇഎസ്, എം.ലിബ്, ഐഎസ്‌സി, എൽഎൽഎം സപ്ലിമെന്റിറി ജനുവരി 2026 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ടൈംടേബിൾ
ഐ ടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റഗുലർ ), മേയ് 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംബിഎ ഈവിനിംഗ് പ്രോഗ്രം:ഫാക്കൽറ്റി പാനൽ തയാറാക്കുന്നു
താവക്കര കാമ്പസിൽ മാനേജ്മെന്‍റ് സ്റ്റഡീസ് പഠനവകുപ്പിൽ നടത്തുന്ന എംബിഎ (എക്സിക്യൂട്ടീവ് ഈവിനിംഗ്-കോസ്റ്റ് ഷെയറിംഗ്) പ്രോഗ്രാമിന്‍റെ ക്ലാസുകളെടുക്കുന്നതിന് ഫാക്കൽട്ടി പാനൽ തയാറാക്കുന്നു. 15 വർഷത്തിൽ കുറയാതെ അധ്യാപന പരിചയമുള്ള റിട്ടയർ ചെയ്ത അധ്യാപകരിൽനിന്നും 10 വർഷത്തിൽ കുറയാത്ത പ്രൊഫഷണൽ എക്സ്പീരിയൻസുള്ള ചാർട്ടേഡ് അക്കൗണ്ടന്റ്സ്, അഭിഭാഷകർ, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികയിൽ നിന്നും വിരമിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. സർവകലാശായുടെ ACADEMICS-CENTRE FOR LIFELONG LEARNING -MBA ലിങ്കിൽ ഓൺലൈൻ ആയി ബയോഡാറ്റ സമർപ്പിക്കാം. മാർച്ച് രണ്ടാണ് അവസാന തീയതി.
ഹാൾ ടിക്കറ്റ്
02.03.2026 ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം, ബിസിഎ എഫ്‌വൈയുജിപി റഗുലർ (2024അഡ്മിഷൻ) നവംബർ 2025 ബിരുദ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ K-REAP ലോഗിൻ/ സ്റ്റുഡൻറ് ആപ്പിൽ ലഭ്യമാണ്. പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം സപ്ലിമെന്‍ററി ,ഇംപ്രൂവ്മെന്‍റ് (2020- 2023അഡ്മിഷൻ ) നവംബർ 2025 ബിരുദ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്യണം. ,ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം1.30 ന് (വെള്ളി ഉച്ച കഴിഞ്ഞ് രണ്ടിന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾ ടിക്കറ്റ്സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ രേഖ ഹാജരാക്കണം.പുതുക്കിയ ടൈം ടേബിൾ 02.03.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (2024 അഡ്മിഷൻ - എഫ് വൈ യു ജി പി പാറ്റേൺ ) നവംബർ 2025 പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ വിജ്ഞാപനം
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ /സപ്ലിമെന്‍ററി)മേയ് 2026 പരീക്ഷകൾക്ക് 12.03.2026 മുതൽ 17.03.2026 വരെ പിഴയില്ലാതെയും 19.03.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം
മാങ്ങാട്ട്പറമ്പ് സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യുക്കേഷൻ , നവംബർ 2025 പരീക്ഷകൾക്ക് 03.03.2026 വരെ പിഴയില്ലാതെയും 04.03.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും നാലാം സെമസ്റ്റർ ബിഎഡ് (റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026,രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റഗുലർ / സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ്- പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ/ എംഎസ്‌സി/ എംഎൽഐഎസ്‌സി/ എൽഎൽഎം/ എംബിഎ /എംപിഇഎസ് (സിബിസിഎസ്എസ്-സപ്ലിമെന്‍ററി) ജനുവരി 2026 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗവേഷണം നടത്തുന്ന ആർ. ആനന്ദ് എന്ന ഗവേഷണ വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേ ലുള്ള ഓപ്പൺ ഡിഫൻസ് മാർച്ച് 11 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്ന താണെന്നു റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിനു മൂന്നു ദിവസം മുന്പ് മുതൽ പയ്യന്നൂർ കോളജിലെ ഇംഗ്ലീഷ് പഠന വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും .
തീയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകളുടെ (എഫ്‌വൈയുജിപി പാറ്റേൺ- 2025 അഡ്മിഷൻ റെഗുലർ ആൻഡ് 2024 അഡ്മിഷൻ- സപ്ലിമെൻററി) ഒന്നാം സെമസ്റ്റർ നവംബർ 2025 പരീക്ഷകൾക്കും ഒന്നാം സെമസ്റ്റർ യുജി പ്രൈവറ്റ് രജിസ്ട്രേഷൻ (2020-23 അഡ്മിഷൻ) സപ്ലിമെൻററി പരീക്ഷകൾക്കും രജിസ്റ്റർ ചെയ്യാനുള്ള തിയതി പിഴയില്ലാതെ 03.03.2026 വരെയും പിഴയോടുകൂടി 04.03.2026 വരെയുമായി ദീർഘിപ്പിച്ചു.
University News
ഡോ.ജാനകി അമ്മാൾ കാന്പസിൽ നടത്തപ്പെട്ട രണ്ടാം സെമസ്റ്റർ മോളിക്യൂലാർ ബയോളജി ഡിഗ്രി മേയ് 2025, രണ്ടാം സെമസ്റ്റർ ബയോടെക്നോളജി ഡിഗ്രി മേയ് 2025, രണ്ടാംസെമസ്റ്റർ കംപ്യൂട്ടേഷണൽ ബയോളജി ഡിഗ്രി മേയ് 2025, സ്വാമി ആനന്ദതീർത്ഥ കാന്പസിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫിസിക്സിൽ നടത്തപ്പെട്ട രണ്ടാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് ഡിഗ്രി മേയ് 2025 , മാങ്ങാട്ടുപറമ്പ് കാന്പസിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടത്തപ്പെട്ട രണ്ടാം സെമസ്റ്റർ എംഎസ്‌സി വുഡ് സയൻസ് ആൻഡ് ടെക്നോളജി ഡിഗ്രി മേയ് 2025പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം: ആറാം സെമസ്റ്റർ പ്രോജക്ട് റിപ്പോർട്ട് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം, സപ്ലിമെന്‍ററി- 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്ട് റിപ്പോർട്ട് 31.03.2026 വൈകുന്നേരം നാലിന് മുന്പായി
സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സിലബസിൽ പ്രോജക്ട് സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി (റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് )ഏപ്രിൽ 2026 പരീക്ഷയുമായി ബന്ധപ്പെട്ട കോഴ്സ് രെജിസ്ട്രേഷൻ 28.02.2026 മുതൽ 04.03.2026 വരെയും സ്റ്റുഡന്റ് രെജിസ്ട്രേഷൻ 02.03.2026 മുതൽ 07.03.2026 വരെയും ചെയ്യാവുന്നതാണ്. ഫീസ് അടക്കുവാനുള്ള തീയതി 09.03.2026 മുതൽ 17.03.2026 വരെ . പരീക്ഷകൾ 07.04.2026 ന് ആരംഭിക്കും .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
തീയതി നീട്ടി
നാലാം സെമസ്റ്റർ എഫ് വൈ യു ജി പി (2024 അഡ്മിഷൻ -റഗുലർ ) ഏപ്രിൽ 2026 പരീക്ഷകളുമായി ബന്ധപ്പെട്ട സ്റ്റുഡന്‍റ് രജിസ്ട്രേഷൻ, കോളജ്തല വെരിഫിക്കേഷന്‍റ്്, വെരിഫൈഡ് ഡോക്യുമെന്‍റ് സമർപ്പിക്കുന്നതിനുള്ള തീയതി എന്നിവ 24.02.2026 മുതൽ 04.03.2026 വരെയും ഫീസ് അടക്കാനുള്ള തീയതി 04.03.2026 മുതൽ 12.03.2026 വരെയും ആയി പുനക്രമീകരിച്ചു.
പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി
ആറാം സെമസ്റ്റർ യുജിഡിഗ്രി (റഗുലർ /സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജിൽ നടക്കും.
മലയാളം - 2026 മാർച്ച് മൂന്നു മുതൽ മാർച്ച് അഞ്ചു വരെ. സംസ്‌കൃതം - മാർച്ച് ഒന്പതു മുതൽ മാർച്ച് 10 വരെ. ഉറുദു - മാർച്ച് അഞ്ച്, ആറ്.
University News
സർവകലാശാല പഠന വകുപ്പിലെ ആറാം സെമസ്റ്റർ എംകോം. (5 ഇയർ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്-റെഗുലർ-2023 അഡ്മിഷൻ ആൻഡ് സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് -2022 അഡ്മിഷൻ), മേയ് 2026, നാലാം സെമസ്റ്റർ എംകോം. (5 ഇയർ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്-സപ്ലിമെന്‍ററി-2023 അഡ്മിഷൻ), മേയ് 2026 പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 26 മുതൽ 28 വരെയും, പിഴയോടു കൂടി മാർച്ച് രണ്ടുവരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാന്തര ബിരുദം (റെഗുലർ -2024 അഡ്മിഷൻ,സപ്ലിമെൻററി /ഇപ്രൂവ്മെൻറ്- 2022-23 അഡ്മിഷൻ) ഒക്ടോബർ 2025 പരിക്ഷാ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണയം /സൂഷമ പരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 05 /03/2026, വൈകുന്നേരം അഞ്ചു വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.
ഓഫീസ് അറ്റൻഡന്‍റ്
കണ്ണൂർ: സർവകലാശാല നീലേശ്വരം കാമ്പസിലെ മലയാളം പഠനവകുപ്പിൽ ഓഫീസിൽ അറ്റൻഡന്‍റ് തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനുള്ള (ഒഴിവ് - ഒന്ന്) കൂടിക്കാഴ്ച നാളെ രാവിലെ 11 ന് നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ നടത്തും. താഴെ പറയുന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസൽ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക .
യോഗ്യത : ഏഴാം ക്ലാസ് പാസ്, പ്രായ പരിധി : 18-36, പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
എസ്‌സി, എസ്ടി , ഒബിസി വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും .
ഫോൺ: 8606050283, 9605307885.
ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാം;സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാം
കണ്ണൂർ: 2026-2027 അധ്യയന വർഷത്തിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സീറ്റുകളുടെ എണ്ണത്തിൽ ''മാർജിനൽ ഇൻക്രീസ്'' (അഫിലിയേഷൻ ഉത്തരവിൽ അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം 2026-27 വർഷത്തേക്ക് താത്കാലികമായി വർധിപ്പിക്കുന്നത്) ആവശ്യമുള്ള കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജു കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
2025-26 അക്കാദമിക വർഷം അനുവദനീയമായ സീറ്റിൽ 100 ശതമാനം വിദ്യാർഥി പ്രവേശനം നടത്തി യതും, 2024-25 അക്കാദമിക വർഷം വരെ അഫിലിയേഷൻ തുടർച്ച ലഭിച്ചതും പ്രോഗ്രാമുകൾ നടത്താൻ ഭൗതിക സാഹചര്യം നിലവിലുള്ളതുമായ കോളജുകൾക്കാണ്, പ്രോഗ്രാമുകൾ ആരംഭിച്ച് മൂന്ന് വർഷം പൂർത്തിയായ ബിരുദ പ്രോഗ്രാമുകൾക്കും, രണ്ടു വർഷം പൂർത്തിയായ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും (സ്റ്റെബിലൈസ് ചെയ്ത കോഴ്‌സുകൾ), 'മാർജിനൽ ഇൻക്രീസ്'' അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനാവുക.
അപേക്ഷ, പ്രിൻസിപ്പൽ മുഖാന്തരം, 2026 മാർച്ച് 12ന് വൈകുന്നേരം അഞ്ചിന് മുമ്പായി സർവകലാ ശാലയിൽ ലഭ്യമാക്കാവുന്നതാണ്. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കോളജുകൾക്ക് നല്കിയ 24 തീയതിയിലെ സർവകലാശാല സർക്കുലർ പ്രകാരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
എയ്‌ഡഡ്/അൺ-എയ്‌ഡഡ് കോളജുകൾ, കോഴ്‌സ് ഒന്നിന് 5250 രൂപ വീതം, 'ഫിനാൻസ് ഓഫീസർ, കണ്ണൂർ യൂണിവേഴ്‌സിറ്റി'എന്ന പേരിൽ (കണ്ണൂരിൽ മാറാവുന്ന) ഡിമാൻഡ് ഡ്രാഫ്റ്റായോ, ഓൺലൈൻ പേയ്‌മെന്‍റ് മുഖാന്തരമോ (Finance Officer Kannur University, A/C No.57015176715 SBI, South Bazar, Kannur, IFSC: SBIN0008551) ഫീസടച്ച് അപേക്ഷിക്കേണ്ടതാണ്. ഗവൺമെൻറ്, ഐഎച്ച് ആർഡി കോളജുകൾ പ്രസ്തുത ഫീസ് അടയ്ക്കേണ്ടതില്ല.
University News
കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ പുനഃസംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ നിന്ന് ഫാക്കൽറ്റി അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു . വോട്ടർ പട്ടിക സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.in) ലഭ്യമാണ് . കൂട്ടിച്ചേർക്കൽ, തിരുത്തൽ , ഒഴിവാക്കലുകൾ എന്നിവയ്ക്കുള്ള അപേക്ഷ 10.03.2026ന് വൈകുന്നേരം അഞ്ചിനു മുന്പായി രജിസ്ട്രാർ ആൻഡ് റിട്ടേണിംഗ് ഓഫീസർക്ക് രേഖാമൂലം സമർപ്പിക്കണം.
അസിസ്റ്റന്‍റ് നിയമനം
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാന്പസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. അഭിമുഖം 26/02/2026 രാവിലെ 10 ന് നടക്കും. ഉദ്യോഗാർഥികൾ .ആവശ്യമായ രേഖകളുമായി വകുപ്പ് ഹാജരാകണം. അംഗീകൃത സർവകലാശാല ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം പ്രായം:18-36. അർഹരായവർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.
ടൈം ടേബിൾ
02.03.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ -എഫ് വൈ യു ജി പാറ്റേൺ/ സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) നവംബർ 2025, 17.03.2026 ന് ആരംഭിക്കുന്ന ഇന്റഖഗ്രേറ്റഡ് എം എസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026, 17.03.2026 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദം (റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി
ആറാം സെമസ്റ്റർ യുജി ഡിഗ്രി (റഗുലർ /സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജുകളിൽ നടത്തും.
ബിസിഎ - 2026 ഫെബ്രുവരി 24 മുതൽ മാർച്ച് അഞ്ചു വരെ. അഫ്സൽ - ഉൽ- ഉലമ - 2026 മാർച്ച് രണ്ടു മുതൽ ആറു വരെ. ബിഎംസി – 2026 മാർച്ച് ഒന്പതു മുതൽ11 വരെ. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി-2019 -2023 അഡ്മിഷൻ ) നവംബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് പുനഃപരിശോധന / സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 06.03.2026 വരെ ഓൺലൈനായി സ്വീകരിക്കും.
പരീക്ഷാ വിജ്ഞാപനം
06.04.2026 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് 2020 -23 അഡ്മിഷൻ ) ഏപ്രിൽ 2026 പരീക്ഷകൾക്ക് 06.03.2026 മുതൽ 11.03.2026 വരെ പിഴയില്ലാതെയും 13.03.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹിന്ദി സാഹിത്യ ത്രിദിന സെമിനാർ നാളെ മുതൽ
കണ്ണൂർ: കണ്ണൂർ സർകലാശാല ഹിന്ദി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ “ദളിത് സാഹിത്യത്തിന്റെ സമകാലിക സാഹചര്യങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിൽ 25 മുതൽ ത്രിദിന സെമിനാർ നടത്തുന്നു. താവക്കര കാന്പസിൽ നാളെ രാവിലെ പത്തിന് വൈസ് ചാൻസലർ പ്രഫ. കെ.കെ.സാജു ഉദ്ഘാടനം ചെയ്യും. ഹിന്ദി സാഹിത്യത്തിലെ പ്രഗത്ഭ എഴുത്തുകാരായ പ്രഫ. ശിയോരാജ് സിംഗ് ബേച്ചേൻ, പ്രഫ. രജത് റാണി മീനു എന്നിവരുൾപ്പടെയുള്ളവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാർ 27ന് വൈകുന്നേരം സമാപിക്കും.